Tuesday, February 5, 2013

സൂര്യനെല്ലിക്കേസില്‍ മുന്നുമാസത്തിനകം വിധിപറയണം: വൃന്ദ കാരാട്ട്


വൈകിക്കൂടാ. രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യന്‍ ഭരണഘടനാ സ്ഥാനങ്ങള്‍ രാജിവച്ച് അന്വേഷണത്തെ നേരിടണം. ഇക്കാര്യത്തിനായി ശബ്ദമുയര്‍ത്താന്‍ കക്ഷിദേഭമില്ലാതെ വനിതകളടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവരണമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. ഡോ. ടി എന്‍ സീമ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും സംസാരിച്ചു.

പുനരന്വേഷണത്തിന് ഒരു തടസ്സവുമില്ല

ഡോ. സെബാസ്റ്റ്യന്‍ പോള്‍

ബലാത്സംഗക്കേസുകളില്‍ ഇര പറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും ഇത് കണക്കിലെടുത്ത് പി ജെ കുര്യനെതിരെ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. സൂര്യനെല്ലിക്കേസില്‍ ഇരയായ പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് 41 പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. പെണ്‍കുട്ടി ഇപ്പോഴും മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിനാല്‍ അന്വേഷണത്തില്‍നിന്ന് കുര്യനെ ഒഴിവാക്കേണ്ടതില്ല. നിയമവ്യവസ്ഥ അനുസരിച്ച് ഒരാളെ രണ്ടുപ്രാവശ്യം വിചാരണയ്ക്ക് വിധേയനാക്കാനാവില്ല. എന്നാല്‍ കുര്യനെ ഇതുവരെ വിചാരണ ചെയ്തിട്ടില്ല. കുട്ടിയുടെ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുര്യനെതിരായ നടപടി. ഇത് സുപ്രീംകോടതി അസാധുവാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കുര്യനെ കുറ്റവിമുക്തനാക്കിയത്. ഇപ്പോള്‍ സാഹചര്യം മാറി. ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതി പുനര്‍വിചാരണ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. കുര്യനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നതായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും പറയുന്നു. ഇങ്ങനെയുള്ള സാഹചര്യം കണക്കിലെടുത്ത് പുനരന്വേഷണം നടത്തേണ്ടതാണ്. ഇതിന് സാങ്കേതികമായൊ നിയമപരമായൊ തടസമില്ല. അഞ്ചേരി ബേബി വധം, കെ ടി ജയകൃഷ്ണന്‍ വധം തുടങ്ങിയവ പുനരന്വേഷിക്കാന്‍ നടപടിയെടുക്കാമെങ്കില്‍ പി ജെ കുര്യനെതിരെയും പുനരന്വേഷണം ആകാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമപരമോ സാങ്കേതികമോ ആയ തടസങ്ങളെക്കുറിച്ചല്ല പറയുന്നത്. ജനങ്ങള്‍ പറയുന്നതുകേട്ട് അന്വേഷിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

deshabhimani 050213

No comments:

Post a Comment