Saturday, February 16, 2013
ഡീസല്‍ വിലവര്‍ധന; കെഎസ്ആര്‍ടിസിയില്‍ വന്‍ പ്രതിസന്ധി
ഡീസല്‍ സബ്സിഡി ഒഴിവാക്കിയത് മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരമായി ഡീസല്‍ വിലവര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസ വര്‍ധിച്ചപ്പോള്‍ ഡീസല്‍ സബ്സിഡിയ്ക്ക് പുറത്തായ കോര്പ്പറേഷന് ഒരു ലിറ്റര്‍ ഡീസലിന് 1 രൂപ 80 പൈസയാണ് അധികമായി നല്‍കേണ്ടത്. ഇതോടെ കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാസം 2 കോടി 43 ലക്ഷം രൂപയുടെ അധികബാധ്യതയുണ്ടാകും. ഒരു വര്‍ഷത്തില്‍ 29 കോടിയായിരിക്കും കോര്‍പ്പറേഷന്റെ അധികബാധ്യത.
ഡീസല്‍ സബ്സിഡി ഒഴിവാക്കിയതിലൂടെ കോര്പ്പറേഷന് ഒരു മാസം 14 കോടി രൂപ അധികബാധ്യത വന്നിരുന്നു. ഈ പ്രശ്നം മൂലം കോര്പ്പറേഷന് രണ്ട് മാസക്കാലയളവിലേക്ക് 28 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. രണ്ട് മാസത്തിന് ശേഷം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാം എന്ന് സര്‍ക്കാര്‍ കോര്പ്പറേഷന് ഉറപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡീസല്‍ വിലവര്‍ധനമൂലം കോര്പ്പറേഷന് മാസം 1 കോടി 43 ലക്ഷത്തിന്റെ അധികബാധ്യത വന്നിരിക്കുന്നത്.
കടുത്ത സാമ്പത്തിക ബാധ്യതമൂലം ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ ബുദ്ധമുട്ടുന്ന കോര്പ്പറേഷന് കനത്ത പ്രഹരമായിരിക്കുകയാണ് ഡീസല്‍ വില വര്‍ധന. തുടര്‍ന്നുള്ള മാസങ്ങളില്‍ ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കുമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്.
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ കെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ദിവസം പതിനായിരം രൂപയില്‍ കുറവ് വരുമാനമുള്ള സര്‍വീസുകളാണ് കോര്പ്പറേഷന് വെട്ടിക്കുറക്കുന്നത്. ഇതിലൂടെ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഗണ്യമയ കുറവും രേഖപ്പെടുത്തിയിരുന്നു. മലയോര മേഖലകളിലടക്കമുള്ള സര്‍വീസുകളാണ് കോര്പ്പറേഷന് നിര്‍ത്തലാക്കിയത്. ഈ മേഖലകളില്‍ മറ്റ് യാത്രാ സൗകര്യങ്ങള്‍ കുറവായതിനാല്‍ കടുത്ത യാത്രാക്ലേശം നിലനില്‍ക്കുന്നുണ്ട്.
deshabhimani
Labels:
പൊതുഗതാഗതം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment