Saturday, February 2, 2013
കുര്യനെ രക്ഷിച്ചത് സിബി മാത്യൂസ്: അന്വേഷണസംഘാംഗം
സൂര്യനെല്ലി കേസില്‍നിന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ രക്ഷിച്ചത് കേസന്വേഷണ സംഘത്തലവന്‍ സിബി മാത്യൂസ് ആണെന്ന് സംഘാംഗം കെ കെ ജോഷ്വ വെളിപ്പെടുത്തി. കുര്യന് അനുകൂലമായി തെളിവുനല്‍കിയത് അന്ന് എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായരാണെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജോഷ്വ പറഞ്ഞു.
കുര്യന് അനുകൂലമായ തെളിവുകള്‍ മാത്രമാണ് സിബി മാത്യൂസ് സ്വീകരിച്ചത്. പീഡനം നടന്നെന്നു പറയുന്ന ദിവസം കുര്യന്‍ ചങ്ങനാശേരിയില്‍ ഉണ്ടായിരുന്നു എന്നായിരുന്നു സുകുമാരന്‍ നായരുടെ മൊഴി. കുര്യനെ ചോദ്യംചെയ്തത് സിബി മാത്യൂസ് മാത്രമാണ്. മറ്റ് തെളിവുകളും മൊഴികളും നിയമോപദേശവും അവഗണിച്ചു. എന്‍എസ്എസ് ആസ്ഥാനത്തെ മറ്റാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയില്ല.
സംഭവദിവസം കുര്യന്‍ പൊലീസ് അകമ്പടിയില്ലാതെയാണ് യാത്ര ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് അഞ്ചു മണിക്കുശേഷം മണിക്കൂറുകളോളം കുര്യന്‍ എവിടെയാണ് എന്നതിന് തെളിവില്ല. പെണ്‍കുട്ടി പരാതിപ്പെട്ട മറ്റു മുഴുവന്‍ പ്രതികള്‍ക്കെതിരെയും ഉള്ള ആരോപണം തെളിഞ്ഞ സാഹചര്യത്തില്‍ ഒരാള്‍ക്കെതിരെ മാത്രം കളവായി ആരോപണം ഉന്നയിച്ചെന്ന് വിശ്വസിക്കാനാവില്ല. കുര്യനെപ്പറ്റി പെണ്‍കുട്ടി പറഞ്ഞ ലക്ഷണങ്ങള്‍ കൃത്യമായിരുന്നെന്നും ജോഷ്വ പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment