Monday, February 4, 2013
ധനമന്ത്രാലയത്തെ എതിര്‍ത്ത് പെട്രോളിയം മന്ത്രാലയം
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില എണ്ണക്കമ്പനികള്‍ എങ്ങനെ നിശ്ചയിക്കണമെന്നതില്‍ കേന്ദ്ര ധന-പെട്രോളിയം മന്ത്രാലയങ്ങളുടെ ഏറ്റുമുട്ടല്‍ രൂക്ഷം. പെട്രോള്‍-ഡീസല്‍ വിലനിര്‍ണയ രീതി മാറ്റണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി രംഗത്തെത്തി. വിലനിര്‍ണയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ മൊയ്ലി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിവിലയ്ക്ക് തുല്യമായി ആഭ്യന്തര എണ്ണവില നിശ്ചയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടത്. കയറ്റുമതി വിലയ്ക്ക് തുല്യമായി വില കണക്കാക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശിച്ചു. കയറ്റുമതിവിലയ്ക്ക് തുല്യമായി ആഭ്യന്തരവില കണക്കാക്കിയാല്‍ എണ്ണ വിപണനക്കമ്പനികള്‍ക്കുള്ള സബ്സിഡിച്ചെലവ് കുറയ്ക്കാമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇറക്കുമതി വിലയ്ക്ക് തുല്യമായി ആഭ്യന്തരവില കണക്കാക്കുമ്പോള്‍ സംഭവിക്കുന്ന അണ്ടര്‍ റിക്കവറിയെന്ന നഷ്ടക്കണക്കിന് പകരമായാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍നിന്ന് സബ്സിഡി ഈടാക്കുന്നത്. വില കയറ്റുമതിവിലയ്ക്ക് തുല്യമായി കണക്കാക്കിയാല്‍ അണ്ടര്‍റിക്കവറി കുറയും. ഇതുവഴി സര്‍ക്കാരിന് കുറഞ്ഞ സബ്സിഡി നല്‍കിയാല്‍ മതി. വിലനിര്‍ണയ രീതി മാറിയാല്‍ നടപ്പുവര്‍ഷം സബ്സിഡിച്ചെലവില്‍ 18,000 കോടി കുറയുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
എന്നാല്‍, വിലനിര്‍ണയരീതി മാറുന്നത് എണ്ണ ശുദ്ധീകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശവാദം. ശുദ്ധീകരണശാലകള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഇറക്കുമതിച്ചെലവ് കൂട്ടുമെന്നും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. മികച്ച എണ്ണ ശുദ്ധീകരണശേഷിയുള്ളതിനാല്‍ നിലവില്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ച് വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി ഇന്ത്യ കയറ്റുമതിചെയ്യുന്നുണ്ട്. പുതിയ വിലനിര്‍ണയം വന്നാല്‍ കയറ്റുമതി കുറയും.
deshabhimani 040213
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment