കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: വൈക്കം വിശ്വന്‍
കെഎസ്ആര്‍ടിസിയുടെ കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ തിരുവനന്തപുരം വെസ്റ്റ് ജില്ലാകമ്മിറ്റി നടത്തിയ കാല്‍നട പ്രചാരണജാഥയുടെ സമാപനവും ജനകീയ കൂട്ടായ്മയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പശ്ചാത്തല സൗകര്യവികസനത്തില്‍ പ്രധാനമായ പങ്കുവഹിച്ച കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. പൊതുമേഖലയില്‍നിന്നും പിന്മാറുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കണ്ണടച്ച് പിന്തുടരുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. മൊത്തമായി ഡീസല്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസിക്ക് ശിക്ഷയായി. ലോകത്ത് ഒരിടത്തും ഇല്ലാത്ത നയമാണിത്. ഓയില്‍ കമ്പനികള്‍ക്ക് നഷ്ടമുണ്ടായതിനാലല്ല ഡീസല്‍ വില വര്‍ധിപ്പിച്ചത്. അവരുടെ ലാഭത്തില്‍ കുറവ് ഉണ്ടായതുകൊണ്ട് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി മറികടക്കാന്‍ സര്‍വീസ് തന്നെ നിര്‍ത്തലാക്കി യുഡിഎഫ് സര്‍ക്കാര്‍. ബസ് വെറുതെയിട്ടാല്‍ കോര്‍പറേഷന് ബാധ്യത വര്‍ധിക്കും. ഇത് മനസ്സിലാക്കാന്‍ മാനേജ്മെന്റുകള്‍ക്കോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നത് ഏറെ ദൗര്‍ഭാഗ്യകരം. സ്വകാര്യബസ് മുതലാളിമാര്‍ക്ക് മാത്രമാണ് ഇതില്‍ ലാഭമുണ്ടായത്. കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ മറവില്‍ ധാരാളം സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. അന്തര്‍സംസ്ഥാന- സംസ്ഥാന റൂട്ടുകളില്‍ കോടതിവിധിപോലും ലംഘിച്ച് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. കെഎസ്ആര്‍ടിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നു. അതിനാലാണ് കെഎസ്ആര്‍ടിസിയെ ആര് വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എല്ലാ റൂട്ടിലും സര്‍വീസ് നടത്തുകയും പുതിയ ബസുകള്‍ ഇറക്കുകയും വേണം. എന്നാല്‍ കെഎസ്ആര്‍ടിസി ലാഭമാകും.
കെഎസ്ആര്‍ടിസി സംരക്ഷണജാഥകള്‍ സമാപിച്ചു
കോഴിക്കോട്: കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ആഭിമുഖ്യത്തില്‍ ജില്ലയില്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ നടത്തിയ കാല്‍നട പ്രചാരണ ജാഥകള്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ചു. വടകരയില്‍നിന്ന് സി പ്രമോദ് നയിച്ച ജാഥയും തൊട്ടില്‍പ്പാലത്തുനിന്ന് ബാലകൃഷ്ണന്‍ വല്ലത്ത് നയിച്ച ജാഥയും അടിവാരത്തുനിന്ന് ടി പി രാജന്‍ നയിച്ച ജാഥയും ആനക്കാംപൊയിലില്‍ നിന്ന് പി എ ജോജോ നയിച്ച ജാഥയുമാണ് സമാപിച്ചത്. 12നാണ് ജാഥകള്‍ പര്യടനമാരംഭിച്ചത്. സമാപന സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി എം രാജു അധ്യക്ഷനായി. സി എം ജംഷീര്‍, ബാലകൃഷ്ണന്‍ വല്ലത്ത് എന്നിവര്‍ സംസാരിച്ചു. കെ ഷീബ സ്വാഗതം പറഞ്ഞു.
ഡീസല്‍ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി കാല്‍നടപ്രചാരണ ജാഥകള്‍ പര്യടനം നടത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ജാഥക്ക് ലഭിച്ചത്. വടകരയില്‍നിന്ന് സി പ്രമോദ് നയിച്ച ജാഥ സമാപന ദിനം കൊയിലാണ്ടിയില്‍നിന്ന് ആരംഭിച്ചു. ചെങ്ങോട്ടുകാവ്, പൂക്കാട്ട്, തിരുവങ്ങൂര്‍, എലത്തൂര്‍, പാവങ്ങാട്, പുതിയങ്ങാടി, വെസ്റ്റ് ഹില്‍, വണ്ടിപ്പേട്ട എന്നിവടങ്ങില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് മൊഫ്യുസല്‍ബസ് സ്റ്റാന്‍ഡില്‍ എത്തിയത്.
ആനക്കാംപൊയിലില്‍നിന്ന് പി എ ജോജോ നയിച്ച ജാഥ സമാപന ദിനം മണാശേരിയില്‍നിന്ന് ആരംഭിച്ചു. കട്ടാങ്ങല്‍, ചാത്തമംഗലം, ചെത്തുകടവ്, കുരിക്കത്തൂര്‍, പെരിങ്ങളം, മുണ്ടിക്കല്‍താഴം, മായനാട്, മെഡിക്കല്‍ കോളേജ്, കോവൂര്‍, ചന്തപ്പറമ്പ്, പൊറ്റമ്മല്‍, കോട്ടൂളി എന്നിവടങ്ങില്‍ പര്യടനം പൂര്‍ത്തിയാക്കി. അടിവാരത്ത് നിന്ന് ടി പി രാജന്‍ നയിച്ച ജാഥ സമാപന ദിനം കൊടുവള്ളി, സൗത്ത് കൊടുവള്ളി, പടനിലം, 11-ാം മൈല്‍, 10-ാം മൈല്‍, കുന്നമംഗലം, കാരന്തൂര്‍, മൂഴിക്കല്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, നടക്കാവ് എന്നിവടങ്ങില്‍ പര്യടനം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ ടി പി രാജന്‍, വൈസ് ക്യാപ്റ്റന്‍ ടി എം പങ്കജാക്ഷന്‍, ഇ ഉദയകുമാര്‍, സി ജി രാജന്‍, എന്നിവര്‍ സംസാരിച്ചു. തൊട്ടില്‍പാലത്ത് നിന്ന് ബാലകൃഷ്ണന്‍ വല്ലത്ത് നയിച്ച ജാഥ ഉള്ളിയേരി, കൂമുള്ളി വായനശാല, അത്തോളി, അണ്ടിക്കോട്, പറമ്പത്ത്, പുറക്കാട്ടിരി, പാവങ്ങാട്, പുതിയങ്ങാടി, വെസ്റ്റ് ഹില്‍, വണ്ടിപ്പേട്ട എന്നിവടങ്ങില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് സമാപന കേന്ദ്രത്തില്‍എത്തിയത്.
deshabhimani 160213
so now u can go and destroy as many buses as u want in next weeks or any harthal!!
ReplyDelete