Tuesday, April 17, 2012
കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പ്രതീക്ഷ തെറ്റി
ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി. കോര്‍പറേഷന്‍ ഭരണം ബിജെപി നിലനിര്‍ത്തി. മൂന്നിടത്തും ബിജെപിക്ക് വ്യക്തമായ ലീഡുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ നോര്‍ത്തില്‍ 104 വാര്‍ഡുകളില്‍ 62 സീറ്റ് ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസ് 12 വാര്‍ഡിലും മറ്റുള്ളവര്‍ 9 സീറ്റിലും ജയിച്ചു. സൗത്ത് ഡല്‍ഹിയില്‍ 104 വാര്‍ഡില്‍ 102 ല്‍ എണ്ണല്‍ പൂര്‍ത്തിയായി. 50 സീറ്റ് ബിജെപിക്കും 29 സീറ്റ് കോണ്‍ഗ്രസിനും 23 സീറ്റ് മറ്റുള്ളവര്‍ക്കും കിട്ടി. ഈസ്റ്റ് ഡല്‍ഹിയില്‍ 65 സീറ്റില്‍ 64 ഇടങ്ങളില്‍ ബിജെപി 34 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 12 സീറ്റും മറ്റുള്ളവര്‍ 9 നേടി. കോര്‍പറേഷന്‍ വിഭജനത്തിനുശേഷം ഭരണം പിടിക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സൂചനയായി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.
2007 ലെ തെരഞ്ഞെടുപ്പില്‍ 42.35 ലക്ഷം വോട്ടര്‍മാരില്‍ നിന്നും 36.17 ശതമാനം നേടിയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 29.17 ശതമാനം വോട്ടുനേടിയിരുന്നു. ബിഎസ്പിക്ക് വെറും 9.87 ശതമാനമാണ് കിട്ടിയത്. 272 വാര്‍ഡുകളിലെ വോട്ടുകള്‍ 33 കേന്ദ്രങ്ങളിലാണ് എണ്ണുന്നത്. കനത്ത സുരക്ഷാസംവിധാനമൊരുക്കിയിട്ടുണ്ട്. മൂന്നു കോര്‍പറേഷനുകളിലുമായി 2423 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചു. ആകെയുള്ള 1.15 കോടി വോട്ടര്‍മാരില്‍ 55 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്്. 138 സീറ്റുകള്‍ വനിതാസംവരണമാണ്. സൗത്തിലും നോര്‍ത്തിലും 104 വാര്‍ഡുകള്‍ വീതവും ഈസ്റ്റില്‍ 64 സീറ്റുമാണുള്ളത്. സൗത്തില്‍ 904 പേരും നോര്‍ത്തില്‍ 885 പേരും ഈസ്റ്റില്‍ 634 പേരും മല്‍സരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് ഡല്‍ഹി മെട്രോ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 15 വര്‍ഷത്തിനുശേഷമുള്ള ഉയര്‍ന്ന പോളിങ്ങാണ് നടന്നത്.
deshabhimani news
Subscribe to:
Post Comments (Atom)
No comments:
Post a Comment