Thursday, April 19, 2012
നെയ്യാറ്റിന്‍കരയില്‍ അഡ്വ. എഫ് ലോറന്‍സ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എഫ് ലോറന്‍സ് മത്സരിക്കും. ലോറന്‍സിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ ലോറന്‍സ് ദീര്‍ഘകാലമായി ജനപ്രതിനിധിയാണ്. കാരോട് പഞ്ചായത്ത് ധനസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് ദീര്‍ഘകാല അനുഭവസമ്പത്തുള്ള ലോറന്‍സ് വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
കാരോട് പഞ്ചായത്തിലെ പ്ലാമൂട്ടുക്കട കാക്കറവിള സ്വദേശിയായ ഇദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി നെയ്യാറ്റിന്‍കര ബാറില്‍ അഭിഭാഷകനാണ്. 1995ല്‍ കാരോട് പഞ്ചായത്ത് അംഗമായി. 2000ത്തില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്ലാമൂട്ടുക്കട ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റായി. 2005ല്‍ പാറശാല ടൗണ്‍ ഡിവിഷനെ പ്രതിനിധാനംചെയ്തു. ഈ കാലയളവില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 2010ല്‍ കാരോട് ഡിവിഷനില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. ഭാര്യ: രാജ മേബല്‍. മക്കള്‍: ഡാനി, സാനി.
deshabhimani 190412
Labels:
നെയ്യാറ്റിന്‍കര,
വാര്‍ത്ത
Subscribe to:
Post Comments (Atom)

നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എഫ് ലോറന്‍സ് മത്സരിക്കും. ലോറന്‍സിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteകേരള കോണ്‍ഗ്രസ്സില്‍ നിന്ന് പോന്ന ലോറന്‍സിനെ
ReplyDeleteസിപിഐഎമ്മില്‍ നിന്നു പോന്ന ശെല്‍വരാജിനെ നേരിടുന്നു.
അതിശയകരം തന്നെ.............
ജനങ്ങള്‍ ഇതിലേത് ചതിയനെ സ്വീകരിക്കും