വരള്‍ച്ച മുതലെടുത്ത് സംസ്ഥാനത്ത് കുടിവെള്ളവിതരണ ലോബികള്‍ സജീവമാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുന്നു. തീരദേശമേഖലകളിലും മലയോരമേഖലകളിലും ഒരുപോലെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ടാങ്കറുകള്‍ ഉപയോഗിച്ച് വീടുകളില്‍ വെള്ളമെത്തിക്കുന്ന സ്വകാര്യസംഘങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ആവശ്യക്കാരില്‍നിന്നും വന്‍തുക ഈടാക്കിയിട്ടും കുടിവെള്ളമെന്ന പേരില്‍ മലിനജലം നല്‍കുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. മലിനജലം വീടുകളില്‍ എത്തിച്ച് പണം തട്ടുന്ന സംഘത്തെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കലക്ടര്‍ നിയോഗിച്ച പ്രത്യേക സംഘം പിടികൂടി. ശ്രീകാര്യം ചെറുവയ്ക്കലില്‍നിന്നാണ് രണ്ട് ടാങ്കര്‍ ലോറികള്‍ പിടികൂടിയത്. ഇവരില്‍നിന്നും പിടിച്ചെടുത്ത വെള്ളത്തില്‍ മനുഷ്യവിസര്‍ജത്തിന്റെ അംശം കണ്ടെത്തി. അപകടകാരിയായ "കോളിഫോം ബാക്ടീരിയ"യുടെ അളവ് ഭീതികരമായ തോതില്‍ കൂടുതലാണെന്നും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഈ സംഘത്തിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ ഉഷ്ണകാലരോഗങ്ങളും ജലജന്യ രോഗങ്ങളും പടര്‍ന്ന് പിടിച്ചിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതും ജനങ്ങള്‍ക്ക് ഇരട്ടിദുരിതം വിതയ്ക്കുകയാണ്. വേനല്‍ച്ചൂട് കടുത്തതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിച്ചു. മലിനജലം ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് വയറിളക്കംപോലുള്ള ജലജന്യ രോഗങ്ങളും പടരുകയാണ്.
കുടിവെള്ളക്ഷാമം തരണം ചെയ്യാന്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ദുരന്തനിവാരണ സംവിധാനത്തിന്റെ പരാജയമാണ് കുടിവെള്ളക്കച്ചവടക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കുടിവെള്ളമില്ലാത്ത പ്രദേശങ്ങളില്‍ നേരിട്ട് കുടിവെള്ളമെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഒരിടത്തും കൃത്യമായി കുടിവെള്ളമെത്തിക്കുന്നില്ല. റവന്യൂ, ജലവിഭവ വകുപ്പുകളുടെയും മറ്റ് അനുബന്ധവകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനമില്ലാത്തതിനാല്‍ എങ്ങും പ്രതിസന്ധി രൂക്ഷമാണ്. ഹോട്ടലുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍, മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ലാഭംകൊയ്യാന്‍ അനധികൃത മിനറല്‍ വാട്ടര്‍ ലോബികളും രംഗത്തുണ്ട്. ഓരോ ജില്ലയിലും നൂറോളം അനധികൃത മിനറല്‍വാട്ടര്‍ വിതരണക്കമ്പനികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.
സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗ യോഗ്യമല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വെള്ളം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്ലത്തിന്റെ അംശം കൂടുതലുള്ള ജലമാണ് മിനറല്‍ വാട്ടര്‍ ലോബികള്‍ വിതരണംചെയ്യുന്നത്. എന്നാല്‍, ഇത്തരക്കാരെ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
deshabhimani 160412

ReplyDelete