കുട്ടനാടിന്റെ വിശ്വസാഹിത്യകാരന്‍ തകഴിയുടെ നൂറാം ജന്മവാര്‍ഷികദിനം ചൊവ്വാഴ്ച ആഘോഷിക്കുകയാണ്. 1912 ഏപ്രില്‍ 17ന് കുട്ടനാട്ടില്‍ ജനിച്ച ശിവശങ്കരപ്പിള്ള അവിടുത്തെ കര്‍ഷകതൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും അടിമതുല്യമായ ജീവിതം കണ്ടാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥകളുടെയും നോവലുകളുടെയും ഇതിവൃത്തം. അവരുടെ അടിമതുല്യമായ ജീവിതാനുഭവങ്ങള്‍ക്ക് അദ്ദേഹം തന്റെ സര്‍ഗാത്മകകൊണ്ട് സാര്‍വദേശീയ മാനം നല്‍കി. ചെമ്മീനിലും തോട്ടിയിലും ചൂഷണം ചെയ്യപെടുന്ന വിഭാഗങ്ങളുടെ ദുരിതം അദ്ദേഹം ലോകത്തിന് മുന്നില്‍ വരച്ചിട്ടു. ഇവരുടെ പ്രദേശികഭാഷയ്ക്ക് സാംസ്കാരിക ലോകത്ത് ഇരിപ്പിടം നേടികൊടുക്കാനും അദ്ദേഹത്തിനായി. വരേണ്യസാഹിത്യത്തിന്റെ വക്താക്കളുടെ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അദ്ദേഹം ചെവികൊടുത്തില്ല.
മാമൂലുകളെ ചോദ്യംചെയ്ത വിപ്ലവകാരിയായ എഴുത്തുകാരന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും മഹത്തരമായ സംഭാവനയാണ് നല്‍കിയത്. ഈ സംഭാവന തിരിച്ചറിഞ്ഞാണ് അദ്ദേഹം മരിച്ചശേഷം തകഴി ജനിച്ചവളര്‍ന്ന വീട് സ്മാരകമാക്കാന്‍ അന്നത്തെ ഇ കെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഞാന്‍ തന്നെയാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. വീട് പണം നല്‍കി ഏറ്റെടുത്തതോടൊപ്പം അദ്ദേഹത്തിന്റെ പത്നി കാത്തയ്ക്ക് അവിടെ താമസിക്കാന്‍ അനുവാദവും നല്‍കി. വീണ്ടും വി എസ് സര്‍ക്കാര്‍ വന്ന ശേഷം 2006ല്‍ തകഴിയുടെ പ്രതിമയും ഇവിടെ അനാഛാദനം ചെയ്തു. അതിനുശേഷം ഇതിനോട് ചേര്‍ന്ന 20 സെന്റ് ഭൂമി കൂടി വാങ്ങി. അവിടെ ലൈബ്രറിയും കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയും നിര്‍മിക്കാന്‍ തീരുമാനിച്ചു. അതിനായി പണവും അനുവദിച്ചു. ഇന്ന് ഈ സ്മാരകം കേരളത്തിന്റെ അഭിമാനമായി തലയുയര്‍തി നില്‍ക്കുകയാണ്. ദിവസേന നൂറകണക്കിന് പേരാണ് വിശ്വസാഹിത്യകാരന് പ്രണാമമര്‍പ്പിക്കാനും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും പഠിക്കാനായും ഇവിടെയെത്തുന്നത്.
ഏതു കാലഘട്ടത്തിലായാലും ചൂഷണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമാകുന്ന മനുഷ്യരുടെ സങ്കടങ്ങളാണ് സാഹിത്യരചനകള്‍ക്ക് വിഷയീപാത്രമാക്കേണ്ടതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. മലയാളത്തിന്റെ പുതു സാഹിത്യതലമുറ ഈ പാത പിന്തുടര്‍ന്നായിരിക്കണം അദ്ദേഹത്തോട് നീതി പുലര്‍ത്തേണ്ടത്.
ജി സുധാകരന്‍ എംഎല്‍എ
തകഴി ജന്മശതാബ്ദി ആഘോഷം: സമാപന സമ്മേളനം ആലപ്പുഴയില്‍
പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന തകഴി ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയില്‍. സമാപനസമ്മേളനം 17ന് ആലപ്പുഴ നഗരചത്വരത്തില്‍ മുന്‍ സാംസ്കാരികമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യുറോ അംഗവുമായ എം എ ബേബി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാസാംസ്കാരിക മേഖലയിലെ വാണിജ്യവല്‍ക്കരണം സമ്മേളനത്തിലും ഇതോടനുബന്ധിച്ച സെമിനാറിലും ചര്‍ച്ച ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.
17ന് രാവിലെ ഉദ്ഘാടന സമ്മേളനത്തിന് മുന്‍പായി പ്രൊഫ. എം കെ സാനു തകഴി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷനാകും. 11ന് ഉദ്ഘാടന സമ്മേളനത്തില്‍ ജി സുധാകരന്‍ എംഎല്‍എ അധ്യക്ഷനാകും. തുടര്‍ന്ന് തകഴി അറിവനുഭവങ്ങള്‍ ചടങ്ങില്‍ എസ് രമേശന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കെഇഎന്‍, ടി ആര്‍ അജയന്‍, ഡോ. എസ് രാജശേഖരന്‍, വി കെ ജോസഫ്, സുജാസൂസന്‍ജോര്‍ജ്, പി എസ് ശ്രീകല, പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്കുശേഷം തകഴി സാഹിത്യസെമിനാര്‍ യു എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള മോഡറേറ്ററാകും. ഡോ. പി വേണുഗോപാല്‍, ഡോ. പി സോമന്‍, പ്രൊഫ. എം എം നാരായണന്‍, ഡോ പള്ളിപ്പുറം മുരളി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജി ശശിധരന്‍പിള്ള, പള്ളിപ്പുറം മുരളി, കോട്ടയ്ക്കല്‍ വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.
deshabhimani 160412

ReplyDelete