സര്‍ക്കാര്‍ അനാദായകരമെന്നു വിലയിരുത്തുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ അധ്യാപകരുടെ നിയമനം റദ്ദാക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി ജോലി ചെയ്യുന്ന നാനൂറിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അധ്യാപകര്‍ക്കുള്ള സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഈ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നാണെന്ന് വ്യാഖ്യാനവുമുണ്ടായി.
2010-11ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ടുവര്‍ഷത്തിലും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍, ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പാക്കേജില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അണ് ഇക്കണോമിക് സ്കൂളിലെ അധ്യാപകര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞാണ് 13402 നമ്പരായി പുതിയ ഉത്തരവിറക്കിയത്. പാക്കേജ് പ്രകാരം നിയമനാംഗീകാരം നല്കി ശമ്പളം നല്‍കിവരുന്ന അധ്യാപകരുടെ നിയമനം പുനഃപരിശോധിക്കാനാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്. അഞ്ചുവര്‍ഷത്തിലേറെയായി സര്‍വീസിലുള്ള അധ്യാപകരാണ് ഇതോടെ പുറത്താകുന്നത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും പ്രഖ്യാപനം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി.
സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണം. അനാദായകരമെന്നു പറഞ്ഞ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ സംരക്ഷണനിയമത്തിന്റെ മറപിടിച്ച് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കാന്‍ സംവരണം ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 230412

ReplyDelete