Monday, April 16, 2012
നോക്കുകൂലി വാങ്ങുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) വലിയതുറ സെക്ഷന്കമ്മിറ്റി അറിയിച്ചു.
1978 മുതല്‍ എയര്‍പോര്‍ട്ട് പരിസരത്തെ കയറ്റിറക്കുജോലി ചെയ്യുന്നത് യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ്. എയര്‍പോര്‍ട്ട് നിര്‍മാണകാലംമുതല്‍ നാളിതുവരെ എയര്‍പോര്‍ട്ടില്‍ നടക്കുന്ന എല്ലാവിധ നിര്മാണപ്രവര്ത്തനങ്ങള്ക്കുമുള്ള കയറ്റിറക്ക് ജോലി ചെയ്തുവരുന്നത് ഈ തൊഴിലാളികളാണ്. വിവിധ കരാറുകള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി അനുവദിക്കുന്ന പാസുകള്‍ ഉപയോഗിച്ചാണ് എയര്‍പോര്‍ട്ടിനുള്ളില്‍ കടന്ന് ചുമട്ടുതൊഴിലാളികള്‍ പണിയെടുക്കുന്നത്. ചുമട്ടുതൊഴിലാളകളെക്കുറിച്ച് ഒരു പരാതിയും ആക്ഷേപവും നാളിതുവരെ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്‍ക്കും വൗച്ചര്‍ നല്‍കിയാണ് കൂലി വാങ്ങാറുള്ളത്. ഒരു കാരണവശാലും ആരില്‍നിന്നും "നോക്കുകൂലി" വാങ്ങിയിട്ടില്ല. വിമാനത്താവളത്തില്വരുന്ന സാധാരണ യാത്രക്കാരുടെ ലഗേജുകള്‍ എയര്പോര്ട്ടിനുള്ളില്നിന്ന് പുറത്തു കൊണ്ടുവരുന്നതും വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതും യാത്രക്കാരാണ്.
എന്നാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളില്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസ്റ്റുകളുടെ ഭാരമുള്ള ലഗേജുകള്‍ ബസിന്റെ ഡിക്കിയിലും മുകളിലും കയറ്റുന്നതിന് ചുമട്ടുതൊഴിലാളികളുടെ സേവനം വിനിയോഗിക്കാറുണ്ട്. അത്തരം ലഗേജുകള്‍ കയറ്റുന്നതിന് വലിയ വാഹനത്തിന് 500 രൂപയും ചെറിയ വാഹനത്തിന് 300 രൂപയുമാണ് ഇപ്പോഴത്തെ കൂലിനിരക്ക്. വസ്തുത ഇതായിരിക്കെ തൊഴിലാളികളെ ബോധപൂര്‍വം കരിതേച്ചുകാണിക്കാന്‍ ഗൂഢശ്രമം നടക്കുകയാണ്.
deshabhimani 160412
Subscribe to:
Post Comments (Atom)

ReplyDelete