Sunday, April 15, 2012
ഫസല്‍ വധക്കേസിലെ ഗൂഢാലോചന..
സിബിഐ ആസ്ഥാനത്തേക്ക് ഇന്ന് ബഹുജന മാര്‍ച്ച്
തലശേരി: ഫസല്‍ വധക്കേസില്‍പ്പെടുത്തി സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും പീഡിപ്പിക്കുന്ന സിബിഐ ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സിബിഐ എറണാകുളം മേഖലാ ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് നടത്തും. സിപിഐ എം നേതൃത്വത്തില്‍ രാവിലെ പത്തിന് കലൂരില്‍നിന്നാരംഭിക്കുന്ന മാര്‍ച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പാര്‍ടി നേതാക്കള്‍, എംഎല്‍എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ പങ്കെടുക്കും. സിബിഐ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നവരുടെ കുടുംബാംഗങ്ങളും മാര്‍ച്ചില്‍ അണിചേരും.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രവര്‍ത്തകരെയുമാണ് ഫസല്‍ വധക്കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശേരി പിലാക്കൂലിലെ പി കെ ഫസല്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് ടെമ്പിള്‍ഗേറ്റിനടുത്ത ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു എന്‍ഡിഎഫ് നേതൃത്വം ആരോപിച്ചത്. സാഹചര്യതെളിവുകളും ഇത് ശരിവയ്ക്കുന്നതായിരുന്നു.
സംഭവത്തിന് ഏതാനും ദിവസം മുമ്പ് മാടപ്പീടിക മാര്‍ക്കറ്റ് പരിസരത്ത് ബോര്‍ഡ് നശിപ്പിച്ചതിനെച്ചൊല്ലി എന്‍ഡിഎഫ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ എന്‍ഡിഎഫിന്റെ ആരോപണം എല്ലാവരും മുഖവിലക്കെടുത്തു. ലോക്കല്‍പൊലീസ് മുതല്‍ പ്രത്യേക അന്വേഷണസംഘം വരെ അന്വേഷിച്ചിട്ടും കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവ് കണ്ടെത്താനായില്ല. ഇതിനിടെയാണ് ഫസലിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഒടുവില്‍ രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങി സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു.
രാഷ്ട്രീയത്തിനപ്പുറമുള്ള ചില സാഹചര്യങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അത് കണക്കിലെടുക്കാതെയുള്ള സിബിഐയുടെ തീര്‍പ്പിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടാനും സിപിഐ എം നേതൃത്വത്തെ വേട്ടയാടാനുള്ള ഗൂഢാലോചനയില്‍ പ്രതിഷേധിച്ചുമാണ് സിബിഐ ആസ്ഥാനത്തേക്കുള്ള ബഹുജനമാര്‍ച്ച്.
deshabhimani 160412
Subscribe to:
Post Comments (Atom)
No comments:
Post a Comment