Monday, April 23, 2012
സ്വകാര്യവല്‍ക്കരണം: ആഗസ്തില്‍ കേന്ദ്ര ജീവനക്കാര്‍ പണിമുടക്കും
കേന്ദ്ര സര്‍വീസ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലും പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ച് ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് സമരം നടത്താന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
തിരൂര്‍ തുഞ്ചന്‍പറമ്പിലെ എ മജീദ് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. വി ശ്രീകുമാര്‍ അധ്യക്ഷനായി. കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ കെ കെ എന്‍ കുട്ടി, സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍, എ ശ്രീകുമാര്‍, കെ മോഹനന്‍, ടി ഐ സുധാകരന്‍, ടി നാരായണന്‍, സി പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സ്വാഗതവും പി ഋഷികേശ്കുമാര്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ എം കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചക്കുശേഷം ഭാവിപ്രവര്‍ത്തന റിപ്പോര്‍ട്ടോടെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പോടെയും സമ്മേളനം സമാപിച്ചു.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ ചെറുക്കണം: എ കെ പത്മനാഭന്‍
തിരൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെ ഐക്യനിര ശക്തിപ്പെടണമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞ പൊതുപണിമുടക്കില്‍ തൊഴിലാളി സംഘടനകളുടെ ശക്തിയും ഐക്യവും രാജ്യം കണ്ടതാണ്. എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പത്തുകോടിയോളം പേര്‍ പണിമുടക്കിയെന്നാണ് ഏകദേശ കണക്ക്. ഇത്തരത്തിലുള്ള ഐക്യപ്പെടല്‍ ചെറുത്തുനില്‍പ്പിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് പത്താം സംസ്ഥാന സമ്മേളനം തിരൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ തെരുവിലാണ്. മുതലാളിത്ത-വികസിത രാജ്യങ്ങളില്‍പ്പോലും പ്രക്ഷോഭവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങി. ഇന്ത്യയിലും പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിച്ചു. ഒരു ഭാഗത്ത് ശതകോടീശ്വരന്മാര്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് പട്ടിണിയാണ്. എല്ലാ മേഖലയും സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നു. നിയമന നിരോധം നിലനില്‍ക്കുമ്പോള്‍തന്നെ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ സമരത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനാകൂവെന്ന് പത്മനാഭന്‍ പറഞ്ഞു.
deshabhimani 230412
Labels:
ട്രേഡ് യൂണിയന്,
പോരാട്ടം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment