Friday, September 21, 2012

മന്ത്രിയുടെ സെക്രട്ടറിക്ക് നേതാവിന്റെ തല്ല്


കോട്ടയം: രജിസ്ട്രേഷന്‍ വകുപ്പ് സബ് രജിസ്ട്രാര്‍മാരുടെ സ്ഥലംമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മന്ത്രി അനൂപ് ജേക്കബിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവിന്റെ മര്‍ദനം. കൊല്ലത്ത് നിന്നുള്ള ജനറല്‍ സെക്രട്ടറി മോഹനന്‍പിള്ളയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ രാധാകൃഷ്ണനെ തല്ലിയത്.

ബുധനാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലായിരുന്നു സംഭവം. പുനലൂരില്‍ സബ് രജിസ്ട്രാറായി നിയമിക്കാന്‍ മോഹനന്‍പിള്ള നല്‍കിയ പേര് ലിസ്റ്റില്‍ ഒഴിവാക്കപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. മന്ത്രി എത്തിയെങ്കിലും പന്തിയല്ലെന്ന് കണ്ട് മടങ്ങി. കൈയേറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രൈവറ്റ് സെക്രട്ടറി മന്ത്രിയുടെ ക്യാബിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. അനൂപിന്റെ ഓഫീസിലും അടുത്തുള്ള മന്ത്രി ഗണേശ് കുമാറിന്റെ ഓഫീസിലും എത്തിയവര്‍ സംഭവത്തിനു സാക്ഷിയായി. മന്ത്രിതലത്തിലും പാര്‍ടിതലത്തിലും അന്വേഷിക്കുമെന്ന് അനൂപ് ജേക്കബ് "ദേശാഭിമാനി"യോട് പറഞ്ഞു.

deshabhimani 210912

1 comment:

  1. ജിസ്ട്രേഷന്‍ വകുപ്പ് സബ് രജിസ്ട്രാര്‍മാരുടെ സ്ഥലംമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മന്ത്രി അനൂപ് ജേക്കബിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവിന്റെ മര്‍ദനം. കൊല്ലത്ത് നിന്നുള്ള ജനറല്‍ സെക്രട്ടറി മോഹനന്‍പിള്ളയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ രാധാകൃഷ്ണനെ തല്ലിയത്.

    ReplyDelete