Wednesday, February 20, 2013

അഫ്‌സലുമായി ബന്ധപ്പെട്ട 55 ഫേസ്ബുക്ക് പേജുകള്‍ തടയാന്‍ നിര്‍ദ്ദേശം


പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട 55 ഫേസ്ബുക്ക് പേജുകള്‍ തടയാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കശ്മീര്‍ താഴ്‌വരയില്‍ ഒരാഴ്ചയായി നിര്‍ത്തിവച്ചിരുന്ന ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു കൊണ്ടു ഉത്തരവിറക്കിയതിനു ഒരു ദിവസം മുന്‍പാണ് ടെലികോം വകുപ്പ് ഇത്തരമൊരു ഉത്തരവിറക്കിയത്.
അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും ആരാധക പേജുകളെയും തടയുവാനാണ് തീരുമാനം. ബഹ്‌റിന്‍ ജേര്‍ണലിസ്റ്റിന്റെ പ്രൊഫൈല്‍ പേജും കശ്മീര്‍ ന്യൂസ്‌പോര്‍ട്ടലിന്റെ ഫേസ് ബുക്ക് പേജും നിരോധിക്കപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

സ്വകാര്യമാനേജ്‌മെന്റ് സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പഌനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (എ ഐ പി എം)നെതിരെ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് 73ഓളം വെബ്‌പേജുകള്‍ ബ്ലോക് ചെയ്യാന്‍ ഡോട്ട് നല്‍കിയ നിര്‍ദ്ദേശം വിവാദമായിരുന്നു.

janayugom 200213

No comments:

Post a Comment