Monday, February 4, 2013

എല്‍ഐസി ഏജന്റുമാര്‍ 8ന് ബിസിനസ് ബന്ദ് നടത്തും


കേന്ദ്ര സര്‍ക്കാരിന്റെ എല്‍ഐസിവിരുദ്ധ, ജനവിരുദ്ധ നയത്തിനെതിരെ എല്‍ഐസി ഏജന്റുമാരുടെ സംഘടന നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി 8ന് ബിസിനസ്സ് ബന്ദ് നടത്തുന്നു. എല്‍ഐസിഎഒഐ (സിഐടിയു), എഐഎല്‍ഐഎഎഫ് (എല്‍ഐസിഎഡിഐ-സിഐടിയു), എഐഎല്‍ഐഎഎഫ് എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. ഇന്‍ഷുറന്‍സ് ബില്‍ പിന്‍വലിക്കുക എന്നതാണ് പ്രധാന മുദ്രാവാക്യം. പോളിസി ഉടമകളെയും ഏജന്റുമാരെയും നേരിട്ടുബാധിക്കുന്ന നിരവധി നടപടികള്‍ എല്‍ഐസി മാനേജ്മെന്റ് നടപ്പാക്കുന്നതിനെതിരെയുള്ള ശക്തമായ നീക്കംകൂടിയാണ് എട്ടിന്റെ ബന്ദ്.

പോളിസിയിന്മേല്‍ ലോണിന്റെ വര്‍ധിപ്പിച്ച പലിശ കുറയ്ക്കുക, പുതുതായി നടപ്പാക്കിയ പോളിസിയിന്മേലുള്ള സര്‍വീസ്ചാര്‍ജ് പിന്‍വലിക്കുക, കമ്മീഷനുമേല്‍ സര്‍വീസ്ചാര്‍ജ് ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് സെയില്‍സ് എക്സിക്യൂട്ടീവുകളെ എല്‍ഐസിയില്‍നിന്ന് ഒഴിവാക്കുക, ഏജന്റുമാരെ ഒഴിവാക്കുന്നതരത്തില്‍ ഡയറക്ട് മാര്‍ക്കറ്റിങ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇരു യൂണിയനുകളും മാനേജ്മെന്റിന് സമര്‍പ്പിച്ച ചാര്‍ട്ടര്‍ ഓഫ് ഡിമാന്‍ഡ് നടപ്പിലാക്കാനാണ് ബിസിനസ്സ് ബന്ദ് നടത്തുന്നത്. ഏജന്റുമാരെ ഇല്ലാതാക്കുന്നതിലൂടെ എല്‍ഐസി എന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍നയത്തിനെതിരെയുള്ള സമരമായതിനാല്‍ എല്‍ഐസി ജീവനക്കാരുടെ യൂണിയനുകളും ഈ സമരത്തെ പിന്താങ്ങുന്നുണ്ട്. എട്ടിന് എല്‍ഐസി ഏജന്റുമാര്‍ ഒരുവിധത്തിലുള്ള ഓഫീസ് സേവനവും നടത്തുന്നതല്ല. രാവിലെ 9 മുതല്‍ 5വരെ കേരളത്തിലെ മുഴുവന്‍ എല്‍ഐസി ഓഫീസിനുമുന്നിലും ഏജന്റുമാര്‍ ധര്‍ണ നടത്തും. അന്ന് സംസ്ഥാനത്തുള്ള ഒരു ഓഫീസിലൂടെയും പുതിയ പോളിസികള്‍ ചേര്‍ക്കില്ല. പ്രീമിയം അടയ്ക്കല്‍ അടക്കം അന്നു നടക്കാത്തതിനാല്‍ കേരളത്തിലെങ്ങും എല്‍ഐസി ബന്ദായി അത് മാറും.

deshabhimani 040213

No comments:

Post a Comment