Monday, February 4, 2013

"വിശ്വരൂപ"ത്തിന്റെ നിരോധനം പിന്‍വലിച്ചു

മുസ്ലിംസംഘടനാ നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരം രംഗങ്ങള്‍ വെട്ടിമാറ്റാന്‍ കമല്‍ഹാസന്‍ നിര്‍ബന്ധിതനായതോടെ വിശ്വരൂപത്തിനേര്‍പ്പെടുത്തിയ നിരോധനം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. നിരോധന ഉത്തരവ് ജില്ലാകലക്ടര്‍മാര്‍ ഞായറാഴ്ച പിന്‍വലിച്ചു. പുതിയ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിംസംഘടനാ നേതാക്കളുമായി ശനിയാഴ്ച നടത്തിയ ആറുമണിക്കുറോളം നീണ്ട ചര്‍ച്ചയിലാണ് ചില ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ കമല്‍ സമ്മതമറിയിച്ചത്. തമിഴ്നാട് ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും റിലീസ്ചെയ്ത സിനിമയുടെ പ്രദര്‍ശനം വൈകിയതുമൂലം നൂറുകോടി മുടക്കി സിനിമ നിര്‍മിച്ച കമലിന് 60 കോടിരൂപയോളം വരുമാനം നഷ്ടമുണ്ടായി.

അതേസമയം, സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് (സിബിഎഫ്സി)സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വന്‍ അഴിമതിയിലൂടെയാണെന്ന തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ നവനീത് കൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ ബോര്‍ഡ് രംഗത്തെത്തി. എല്ലാ നടപടിക്രമവും പാലിച്ചാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ എജി തയ്യാറാകണമെന്നും മുംബൈയില്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ സിബിഎഫ്സി ആവശ്യപ്പെട്ടു.

deshabhimani 040213

No comments:

Post a Comment