Friday, February 1, 2013

"മാന്യര്‍" വീണ്ടും പ്രതിക്കൂട്ടിലേക്ക്


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയശേഷം രാഷ്ട്രീയത്തണലില്‍ സസുഖം വാണവര്‍ വീണ്ടും നിയമത്തിനു മുന്നിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുണയും സ്വാധീനവും ഉപയോഗിച്ച് കേസില്‍നിന്ന് ഒഴിവായി മാന്യത നടിച്ച് നടക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍&ാറമവെ;യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടന്നു.&ാറമവെ;പ്രതികളില്‍ പലര്‍ക്കും താങ്ങും തണലുമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളായിരുന്നെന്ന് പകല്‍പോലെ വ്യക്തമാണ്. അതിന്റെ ഫലമായാണ് ഹൈക്കോടതിയില്‍ നിര്‍ഭാഗ്യകരമായ വിധിയുണ്ടായത്.

വിചാരണ കോടതി ശിക്ഷിച്ചവരില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമുണ്ട്. കേസ് വീണ്ടും സജീവമായാല്‍ ഇതൊക്കെ ജനശ്രദ്ധയിലെത്തുമെന്ന ആശങ്കയിലായിരുന്നു കോണ്‍ഗ്രസ്. കേസ് പരിഗണിക്കുമെന്ന ഘട്ടം വന്നപ്പോഴൊക്കെ നീട്ടിവയ്പിക്കാനായിരുന്നു&ാറമവെ;സര്‍ക്കാര്‍ ശ്രമം. കേസ് പരിഗണിച്ച ആദ്യദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല. തുടര്‍ന്ന് കേസ് മാറ്റി. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നു. തങ്ങള്‍ നിര്‍ദേശിച്ച അഭിഭാഷകനെയല്ല നിയോഗിച്ചിരിക്കുന്നതെന്ന് ഇരയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ആദ്യഘട്ടത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. പൊലീസ് നിലപാടിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. എല്‍ഡിഎഫും ഡിവൈഎഫ്ഐയും ജനാധിപത്യമഹിള അസോസിയേഷനും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതിയെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയ എംപി കൂടിയായിരുന്ന നേതാവിന് കോണ്‍ഗ്രസ് ദേശീയനേതൃത്വം സംരക്ഷണമൊരുക്കി. നെഹ്രു കുടുംബവുമായുള്ള അടുപ്പമാണ് അദ്ദേഹം ഇതിന് ഉപയോഗപ്പെടുത്തിയത്.

കോട്ടയം ഡിസിസി സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായിരുന്ന ജേക്കബ് സ്റ്റീഫന്‍ പ്രതിയായതും കേസൊതുക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പത്താംപ്രതിയായിരുന്നു ജേക്കബ് സ്റ്റീഫന്‍. ഉമ്മന്‍ചാണ്ടിയുടെയടക്കം വിശ്വസ്തനായിരുന്ന ഇദ്ദേഹം, ജില്ലയില്‍ എ ഗ്രൂപ്പിനെ നയിച്ചവരില്‍ പ്രമുഖനുമായിരുന്നു. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ മാറ്റാന്‍ ഡിസിസി നേതൃത്വം തയ്യറായില്ല. ഇപ്പോഴും ഈ പദവിയില്‍ തുടരുന്ന ഇദ്ദേഹം അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവും ഡിസിസി അംഗവുമായി പ്രവര്‍ത്തിക്കുന്നു. കേരള കോണ്‍ഗ്രസ് എം നേതാവും കൊഴുവനാല്‍ പഞ്ചായത്തംഗവുമായിരുന്ന ജോസ് നെടുംതകിടിയും പ്രതിയായതോടെ മാണിഗ്രൂപ്പും കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു.

സര്‍ക്കാര്‍ വക പീഡനവും

കോട്ടയം: സൂര്യനെല്ലി കേസിലെ ഇരയ്ക്ക് യുഡിഎഫ് ഭരണത്തിനു കീഴില്‍ ഏല്‍ക്കേണ്ടിവന്നത് കൊടിയ പീഡനം. ജോലി ചെയ്യുന്ന വാണിജ്യ നികുതി ഓഫീസിലെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ കുട്ടിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെട്ട് കേസില്‍ കുരുക്കി. സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ മോശക്കാരിയാക്കുംവിധം കേസ് രൂപപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. പണം നഷ്ടപ്പെട്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയാണ് ഭരണപീഡനത്തിന് വഴിതുറന്നത്. പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആദ്യ ഘട്ടത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ മൂന്നുപേരെ കേസില്‍ നിന്ന് ഒഴിവാക്കി. ഓഫീസിലേക്ക് പോകും വഴി 2012 ഫെബ്രുവരി ആറിന് യുവതിയെ അറസ്റ്റ് ചെയ്തു. 18 വരെ ജയിലിലടച്ചു.

ജയിലില്‍ കിടന്നകാരണം പറഞ്ഞ് വണിജ്യ നികുതി വകുപ്പ് ജോയിന്റ് കമീഷണറുടെ ഉത്തരവ് പ്രകാരം ഫെബ്രുവരിയില്‍ തന്നെ ഇവര്‍ സസ്പെന്‍ഷനിലായി. വകുപ്പുതല അന്വേഷണത്തിലൂടെ ജോലി തന്നെ ഇല്ലാതാക്കാന്‍ നീക്കം നടന്നു. "ദേശാഭിമാനി"യടക്കമുള്ള മാധ്യമങ്ങളും വനിതാ സംഘടനകളും യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇത്തരം കേസുകള്‍ ആറുമാസത്തിനകം തീര്‍പ്പായില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ചട്ടം. സര്‍ക്കാര്‍ ഇതിന്കൂട്ടാക്കിയില്ല.

ആറുമാസം പൂര്‍ത്തിയായ ആഗസ്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ വകുപ്പ് ജോയിന്റ് കമീഷണര്‍ക്ക് യുവതി അപേക്ഷ നല്‍കി. എന്നാല്‍, അപേക്ഷ സര്‍ക്കാര്‍ അവഗണിച്ചു. വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവതി വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കാനായിരുന്നു നിര്‍ദേശിച്ചത്. കള്ളക്കേസാണെന്ന് കാട്ടി യുവതി മുഖ്യമന്ത്രിക്ക് മാര്‍ച്ച് എട്ടിന് പരാതി നല്‍കി. മറുപടി കിട്ടിയതാകട്ടെ സെപ്തംബര്‍ 13ന്. ട്രഷറിയില്‍ അടയ്ക്കേണ്ടിയിരുന്ന 2.26 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലായിരുന്നു അന്വേഷണം. താന്‍ നിരപരാധിയാണെന്ന് യുവതി വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതികളായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയപ്പോള്‍ പെണ്‍കുട്ടിയെ മാത്രം ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ തിരിച്ചെടുത്ത് തടിയൂരി. പീഡനത്തിനിരയായി ഭാവി ഇരുളടഞ്ഞ കുട്ടിക്ക് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ് ജോലി നല്‍കിയത്.
(എസ് മനോജ്)

deshabhimani 010213

No comments:

Post a Comment