ഭീകരവാദത്തെ നേരിടേണ്ടത് ആര്‍എസ്എസിന്റെ അജന്‍ഡ വെച്ചല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എവിടെയെങ്കിലും ഭീകരാക്രമണം നടന്നാല്‍ അത് മുസ്ലീം ഭീകരാക്രമണമാക്കുക എന്നതാണ് ആര്‍എസ്എസ് അജന്‍ഡ. കൃത്യമായ അന്വേഷണത്തിലൂടെയാണ് കുറ്റവാളികളെ കണ്ടെത്തേണ്ടത്. മതനിരപേക്ഷത ഒരു വര്‍ഗീയതയുമായും സമരസപ്പെട്ടുപോകരുത്. നമുക്ക് തന്നെ സംഘടിച്ച് എന്തുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ നേരിട്ടുകൂടാ എന്ന മതന്യൂനപക്ഷത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ തെറ്റായ ആശയം ആത്മഹത്യാപരമാണെന്നും പിണറായി പറഞ്ഞു. ചെറുവണ്ണൂരിലെ സിപിഐ എം റഹ്മാന്‍ ബസാര്‍ ബ്രാഞ്ച് ഓഫീസ് കെട്ടിടമായ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ സ്മാരകമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യതാല്പര്യം അപകടപ്പെടുത്തുന്ന നിലപാടുകളാണ് കേന്ദ്രം സ്വീകരിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് വരാന്‍പോകുന്നത്. ഈ മേഖലയില്‍ നൂറ് ശതമാനം വിദേശമൂലധനം ആകാമെന്ന് പറയുന്നതോടെ മരുന്നുകളുടെ വില ഇനിയും വര്‍ധിക്കും. കോര്‍പറേറ്റുകളും ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധസഖ്യം രാജ്യത്ത് ശക്തിപ്രാപിച്ചിരിക്കയാണ്. ഇതിന്റെ ഭാഗമായി വന്‍ അഴിമതിയാണ് നടക്കുന്നത്. കള്ളപ്പണം കോണ്‍ഗ്രസിന്റെ കൈയില്‍ കുമിഞ്ഞുകൂടുന്നു. പണവും അധികാരവും ഉപയോഗിച്ച് എന്തും നേടാമെന്ന കോണ്‍ഗ്രസിന്റെ ഹുങ്ക് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തി. 20, 21 തിയ്യതികളില്‍ നടക്കുന്ന പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണം. അന്ന് രാജ്യം പൂര്‍ണമായും നിശ്ചലമാകും. കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള കേന്ദ്രഭരണത്തിനും തൊഴിലാളികളോട് പുച്ഛമാണ്. പണിമുടക്കിന് ഉന്നയിക്കുന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയ്യാറാകാത്തത് ഇതിന് തെളിവാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ പണിമുടക്ക് നടത്താന്‍ കോണ്‍ഗ്രസുകാരായ തൊഴിലാളികളും തയ്യാറായിരിക്കയാണ്. എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണെന്നതാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി.
deshabhimani 160213
No comments:
Post a Comment