Monday, February 11, 2013
ആന്റണി രാഷ്ട്രീയ പൂച്ചസന്യാസിയായി
സൂര്യനെല്ലിപെണ്ണ്‌കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ തന്റെ ചിറകിന്‍കീഴിലൊതുക്കി പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത പടരുന്നു.
കുര്യന്‍ കുറ്റവാളിയേയല്ല എന്നു വിധിപറഞ്ഞ് മഹത്വവല്‍ക്കരിച്ച ആന്റണിയുടെ ആദര്‍ശമുഖം മൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നതെന്ന് പൊതുസമൂഹവും കരുതുന്നു. ഈ പ്രസ്താവനയോടെ താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ലക്ഷണമൊത്ത പൂച്ച സന്യാസിയാണെന്ന് ആന്റണി തന്നെ സ്വയം വിളംബരം ചെയ്തിരിക്കുന്നുവെന്നാണ് മാധ്യമ നിരീക്ഷകരും രാഷ്ട്രീയ കേന്ദ്രങ്ങളും കരുതുന്നത്.
സാമ്പത്തികാഴിമതി തൊട്ടുതീണ്ടാത്തയാളാണ് ആന്റണിയെന്നു സമ്മതിക്കാമെങ്കിലും രാഷ്ട്രീയത്തിലെ ധര്‍മ്മസംഹിതകളോട് പലപ്പോഴും കൂറുകാട്ടാത്ത ആന്റണിയുടെ ഓരോ ആദര്‍ശാധിഷ്ഠിതമെന്നു തോന്നാവുന്ന നീക്കവും അദ്ദേഹത്തിന് അടുത്ത പടി ചവിട്ടിക്കയറാനുള്ള അജന്‍ണ്ടയുടെ ഭാഗമാണെന്ന് ഭൂതകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നിരീക്ഷകര്‍ വിലയിരുത്തുന്നു. ചിക്ക്മഗലൂര്‍ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോട് നിഴല്‍യുദ്ധം പ്രഖ്യാപിച്ചതും പഞ്ചസാര കുംഭകോണത്തില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചതുമെല്ലാം ഉയരങ്ങളിലേക്ക് അടുത്ത പടി ചവിട്ടിയരച്ചു കയറാനുള്ള ആദര്‍ശമുഖം മൂടിയിട്ടനമ്പരുകള്‍ മാത്രമായിരുന്നു.
പക്ഷേ വളര്‍ന്ന് വളര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായതോടെ ആദര്‍ശത്തിന്റെ മേല്‍ക്കുപ്പായം അഴിച്ചെറിയാനും ചരിത്രസത്യങ്ങളെത്തന്നെ വളച്ചൊടിക്കാനും ലേശവും മടിയില്ലാത്ത രാഷ്ട്രീയ കഥാപാത്രമായി ആന്റണി അത്ഭുതകരമായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നുവെന്നതിനു തെളിവാണ് കുര്യനെ കുടചൂടാന്‍ ആന്റണി നടത്തിയ ദയനീയ ശ്രമം. പൊതുസമൂഹത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നല്ലൊരു പങ്കിലും അണികളിലേറെയും ഈ തോന്നല്‍ പടരുന്നു. എന്നാല്‍ ഇപ്പോള്‍ കുര്യനു സുരക്ഷിതപാതയൊരുക്കാന്‍ ആക്രാന്തം കാട്ടുന്ന ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കുര്യനെ രക്ഷിക്കാനുളള പദ്ധതികള്‍ ആസൂത്രണ വൈഭവത്തോടെ നടപ്പാക്കിയെടുത്തത്. അതുകൊണ്ട് തന്നെയാണ് തന്റെ വിശ്വസ്തന്‍ കൂടിയായ കുര്യനെ രക്ഷിക്കാനുള്ള ആന്റണിയുടെ ഇപ്പോഴത്തെ അങ്കപ്പുറപ്പാട്.
എന്നാല്‍ കൂടെ നില്‍ക്കുന്നവരെയും താന്‍ പിന്താങ്ങുന്നവരേയും തന്റെ നിലനില്‍പിനു വേണ്ടി കോഴികൂവും മുമ്പ് തന്നെ തള്ളിപ്പറയാനുള്ള അസൂയാര്‍ഹമായ 'യൂദാസിയന്‍മെയ്‌വഴക്ക' മുള്ള ആന്റണി നാളെ കുര്യനെ പ്രതികൂട്ടില്‍ കയറ്റാന്‍ കച്ചമുറുക്കുന്നവരുടെ മുന്‍നിരയിലുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ പരിഹാസം. മുമ്പൊക്കെ ചരിത്രത്തെ വളച്ചൊടിക്കാത്ത ആന്റണി ഇപ്പോള്‍ ആദര്‍ശം ഇട്ടെറിഞ്ഞ് നീങ്ങുന്ന അപഭ്രംശശൈലിയും സ്വായത്തമാക്കിയിരിക്കുന്നു.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൂര്യനെല്ലികേസില്‍ ഒരു കരിയിലയനക്കം പോലും ഉണ്ടായില്ലെന്നാരോപിച്ച ആന്റണി അതേ ശ്വാസത്തില്‍ തന്നെ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനറായിരുന്ന വി എസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച കാര്യവും സമ്മതിക്കുന്നു. കുര്യനെ ആന്റണി സര്‍ക്കാര്‍ രക്ഷിച്ച കാര്യവും അന്വേഷണസംഘത്തലവന്‍ സിബി മാത്യൂസ് അന്വേഷണദിശ തിരിച്ചുവിടുന്ന കാര്യവും വി എസ് അന്നു ചൂണ്ടിക്കാട്ടിയ കാര്യവും ആന്റണി സൗകര്യപൂര്‍വം മറച്ചുവച്ചു.
എല്ലാ കോടതികളും കുര്യനെ കുറ്റവിമുക്തനാക്കിയെന്ന ആന്റണിയുടെ അവകാശവാദം നിയമവിരുദധാരിയും സന്നതെടുത്ത അഭിഭാഷകനുമായ ആന്റണിയുടെ നിയമനിരക്ഷരത കൊണ്ടാകാന്‍ വഴിയില്ല. പകരം അദ്ദേഹം അടുത്തകാലത്ത് ഹൃദിസ്ഥമാക്കിയ രാഷ്ട്രീയ രീതിശാസ്ത്രത്തിന്റെ ഭാഗമായി നിയമവ്യവസ്ഥകളെ ബോധപൂര്‍വം പൂഴ്ത്തിവച്ച് തന്റെ അഭിപ്രായം കെട്ടിപ്പൊക്കിയതാകാം. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ നിയമപരീക്ഷക്ക് പഠിക്കാതെ വിട്ടുകളഞ്ഞതുകൊണ്ടാണെന്ന് സമര്‍ഥിക്കേണ്ടി വരും!
(കെ രംഗനാഥ്)
janayugom 120213
Labels:
ഇടുക്കി,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment