Monday, February 11, 2013

ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു


വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു. ആരോഗ്യകാരണങ്ങളാല്‍ ബനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിയുന്നു എന്നു മാത്രമുള്ള പത്രക്കുറിപ്പിലാണ് രാജി വാര്‍ത്ത വത്തിക്കാന്‍ വക്താവ് അറിയിച്ചത്. പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് ഉടനുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. ഈ മാസം 28 ന് രാത്രി എട്ടിന് സ്ഥാനമൊഴിയുമെന്ന വിവരമാണ് അപ്രതീക്ഷിതമായി പുറത്തു വന്നിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ അവിശ്വസനീയതോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്റെ മരണശേഷം 2005 ഏപ്രില്‍ 19 നാണ് 85 കാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ചുമതലയേറ്റത്. ജര്‍മനിയാണ് അദ്ദേഹത്തിന്റെ ജന്‍മസ്ഥലം. 1294 ല്‍ സെലസ്റ്റിന്‍ ആറാമനും 1415 ല്‍ ഗ്രിഗറി പന്ത്രണ്ടാമനും ഇത്തരത്തില്‍ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സുവ്യക്തമായ കാരണങ്ങളാല്‍ മാര്‍പ്പാപ്പമാര്‍ക്ക് സ്ഥാനമൊഴിയാമെന്ന് കാനന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അടുത്ത നൂറ്റാണ്ടിലൊന്നും മാര്‍പാപ്പയുടെ രാജി ഉണ്ടായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ താന്‍ വഹിക്കുന്ന സ്ഥാനചുമതലകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസമാകുന്നുണ്ടെന്ന് അടുത്ത കാലത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

deshabhimani

No comments:

Post a Comment