Sunday, February 17, 2013
ഇവരും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇനിയെങ്കിലും കണ്ണു തുറന്നു കാണൂ...
പലക്കാട്: "കാക്കയേം പൂച്ചയേം"കുറിച്ച് പറയുന്ന സ്കൂളില്‍ പോകാന്‍ ഒമ്പതു വയസ്സുകാരി ശരണ്യക്കും മോഹമുണ്ട്. സ്കൂള്‍ എന്താണെന്ന് അറിയാതെയാണെങ്കിലും അവ്യക്തമായ ശബ്ദത്തില്‍ അവള്‍ പറയും. "പോം". മിക്ക ദിവസങ്ങളിലും അവള്‍ക്ക് കൂട്ടായി സ്കൂളില്‍പോകാതെ ഒരാള്‍ ഇരിക്കുന്നു. ഏഴാംക്ലാസുകാരി സഞ്ജിത, ശരണ്യയുടെ സഹോദരി. ശരണ്യയേയും നാല്വയസ്സുള്ള സഞ്ജയ്നെയും നോക്കേണ്ട ചുമതല സഞ്ജിതക്കാണ്. മറ്റൊരു സഹോദരന്‍ സഞ്ജുവിനും മാനസികവളര്‍ച്ചയില്ല.
കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലാമേട് സ്വദേശികളായ ചന്ദ്രന്റേയും രുക്മിണിയുടേയും മക്കളാണ് ഇവര്‍. അമ്മയും അച്ഛനും കൂലിപ്പണിക്കുപോയാല്‍ അന്നേദിവസം സഞ്ജിത സ്കൂളില്‍പോകില്ല. മുതലമടയില്‍ എന്‍ഡോസള്‍ഫാന്‍ രോഗത്തിന്റെ ഇരയാണ് ശരണ്യ. ഇവളെപ്പോലെ നിരവധി കുട്ടികള്‍ സമീപപ്രദേശങ്ങളിലുണ്ട്. എന്നാല്‍, ചികിത്സാസഹായമോ സാമ്പത്തികസഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാനാവാം വൈകല്യത്തിനു കാരണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.
2011ലാണ് ആരോഗ്യവകുപ്പ് മുതലമടയില്‍ സര്‍വേ നടത്തിയത്. മുതലമട പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കൊല്ലങ്കോട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെയും 9,000വീടുകളിലെ 40,000പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 46പേര്‍ക്ക് രോഗമുണ്ടെന്നു കണ്ടെത്തി. 43 കുട്ടികള്‍ക്കും മുതിര്‍ന്ന മൂന്നുപേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത്. ആറിനും 14നും ഇടയിലുള്ളവരാണ് കൂടുതല്‍ രോഗബാധിതര്‍. ഈ വിഭാഗത്തില്‍ 21 കുട്ടികള്‍ക്ക് രോഗം കണ്ടെത്തി.ഒന്നിനും അഞ്ചിനും ഇടയ്ക്ക് 12പേര്‍ക്ക് രോഗമുണ്ട്. 15ന് മുകളില്‍ 13പേരും രോഗബാധിതരാണ്. എട്ടുപേര്‍ക്ക് ത്വക്ക്രോഗവും 18പേര്‍ക്ക് ബുദ്ധിമാന്ദ്യവുമുണ്ട്. തലയില്‍ നീര് നിറയുന്ന അസുഖമുള്ള അഞ്ച്പേരും രണ്ട്പേര്‍ ഹദ്രോഗം ബാധിച്ചവരും മൂന്നുപേര്‍ വികലാംഗരുമാണ്. മുതിര്‍ന്ന രണ്ടുപേര്‍ക്ക് വന്ധ്യതയും കണ്ടെത്തി. തുടര്‍ന്ന് പുതൂര്‍, ഷോളയൂര്‍, നെല്ലിയാമ്പതി, വടകരപ്പതി, എരുത്തേമ്പതി, അകത്തേത്തറ, കുമരംപുത്തൂര്‍, കൊല്ലങ്കോട് പഞ്ചായത്തുകളിലെ ബാക്കി വാര്‍ഡുകളിലും സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുതലമട, കൊല്ലങ്കോട് എന്നിവിടങ്ങളിലെ മാന്തോപ്പുകളില്‍ ഇപ്പോഴും വ്യാപകമായ തോതില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അളവിന്റെ ശതമാനം പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ല. ചെറിയ കുപ്പികളില്‍ വ്യാജലേബലില്‍ ഇവ കടത്തുകയാണെന്ന് കൃഷിക്കാരും പറയുന്നു. എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെക്കുറിച്ച് അറിയുന്ന ചെറുകിടകര്‍ഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. മുതലമടയിലെ 2400ഓളം ഏക്കര്‍ മാന്തോപ്പുകളില്‍ വന്‍കിടക്കാര്‍ ഇപ്പോഴും ഉപയോഗിക്കുന്നു.
നെല്ലിയാമ്പതിയിലെ പച്ചക്കറിത്തോട്ടങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമാണ്. 14വര്‍ഷംമുമ്പാണ് മുതലമടയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ചു തുടങ്ങിയത്. ഇതിനുശേഷം ജനിച്ച കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. മുതലമട പുളിയന്തോണി വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ ഒമ്പത് വയസ്സുകാരി കൃഷ്ണപ്രിയ ഒരുവര്‍ഷംമുമ്പ് രോഗബാധിതയായി മരിച്ചു. ഇവര്‍ക്ക് നല്‍കിയ മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം എഴുതിയിട്ടില്ല. ആട്ടയാമ്പതി തങ്കമണി കോളനിയില്‍ ഷണ്‍മുഖന്റെ മകള്‍ ശരണ്യ(12)കഴിഞ്ഞ മാസമാണ് മരിച്ചത്. ഇവരുടെ ബന്ധു ആട്ടയാമ്പതി വേലുച്ചാമിയുടെ മകള്‍ ഭുവനേശ്വരി(ഒമ്പത്) ഇതേ രോഗത്തെ തുടര്‍ന്ന് മരിച്ചു. മേച്ചിറ രാജന്റെ മകന്‍ ഹരിദാസ്(ഒമ്പത്) വലിയ തലയുമായാണ് ജനിച്ചത്. 2004ല്‍ മരിച്ചു.
രോഗം ബാധിച്ചുമരിച്ചവരുടെ എണ്ണം ഇനിയും നീളുകയാണ്. മിക്ക വീട്ടുകാരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ ചികിത്സപോലും ലഭിക്കുന്നില്ല. കാസര്‍ക്കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്ക് നല്‍കുന്നതുപോലുള്ള സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ രേഖകളില്‍ ഇവരൊന്നും എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരല്ല.
(ജിഷ)
deshabhimani 170213
Subscribe to:
Post Comments (Atom)
No comments:
Post a Comment