Sunday, February 17, 2013
ഹെലികോപ്റ്റര്‍:: സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു
വി വി ഐ പി കള്‍ക്കായി വാങ്ങിയ ഹെലികോപ്റ്റര്‍: ഇടപാടില്‍ രാജ്യത്തിനുണ്ടായ നഷ്ടം സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകും. സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം ടെന്‍ഡര്‍ നടപടി ക്രമങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടാകുമെന്നാണ് സൂചന. വഴിവിട്ട രീതിയിലാണോ ഇറ്റാലിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് പരിശോധിക്കും.
ഇന്നത്തെ രീതിയില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇടവേളയ്ക്കുശേഷം വീണ്ടും സമ്മേളിക്കുന്ന മെയ്മാസത്തോടുകൂടി റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് ഇറ്റാലിയന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഫിന്‍മെക്കാനിക്കാ കമ്പനിയുടെ തലവനായിരുന്ന ഗിയുസെപ്പെ ഓര്‍സി അറസ്റ്റ് ചെയ്യപ്പെടുന്നതിനും മുമ്പുതന്നെ സി എ ജി റിപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
കരാര്‍സംബന്ധിച്ച ഫയലുകള്‍ സി എ ജി ക്ക് ലഭ്യമായിരുന്നു. ഇവ പരിശോധിച്ചതില്‍ നിന്നുമുണ്ടായ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യാവലി തയ്യാറാക്കി പ്രതിരോധ വകുപ്പിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആദ്യ കരട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. 2012 വരെയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണത്.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്ന് ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കാനുള്ള നീക്കത്തിലാണ് യു പി എ സര്‍ക്കാര്‍. പകുതിവഴിക്ക് വച്ച് കരാര്‍ റദ്ദാക്കിയാല്‍ രാജ്യത്തിനുണ്ടാകാവുന്ന നഷ്ടത്തെക്കുറിച്ചും സി എ ജി റിപ്പോര്‍ട്ടിലുണ്ടാകും.
2 ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം എന്നിവ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിനകത്തും പുറത്തുമുയര്‍ത്തിയ കൊടുങ്കാറ്റുകളുടെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് തയ്യാറാക്കുന്ന സി എ ജി റിപ്പോര്‍ട്ടിനെ ഉള്‍ക്കിടിലത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
ഭരിക്കുന്നവര്‍ വഴക്കാളികള്‍: വിനോദ് റായ്
മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് വീണ്ടും. ഭരണം കയ്യിലിരിക്കുന്ന വിഭാഗക്കാര്‍ മുട്ടാളന്മാരും വഴക്കാളികളുമാണെന്ന് വിനോദ് റായ്.
''നിങ്ങള്‍ ഇനിയും നിശബ്ദരായിരുന്നാല്‍ അവര്‍ വീണ്ടും ജയിക്കും. എന്നാല്‍ നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അത് സംഭവിക്കില്ല.'' ബാങ്കിംഗ് സിമ്പോസിയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ഭരണം കയ്യാളുന്നവര്‍ പറയുന്നത്. എന്നാല്‍ അത് ഒരിക്കലും സംഭവിക്കാറില്ല. നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന് മേലെയുള്ള അധികാര വര്‍ഗത്തിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണം. ഭൂരിപക്ഷ ജനവിഭാഗം എല്ലായ്‌പ്പോഴും നിശബ്ദരാണ്. ഭരിക്കാനുള്ള അധികാരം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അധികാര വര്‍ഗം ചിന്തിക്കുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരും. നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളില്‍ സ്ഥിരത ഭൂരിപക്ഷ വിഭാഗം പുലര്‍ത്തണമെന്നും വിനോദ് റായ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം മേയില്‍ വിനോദ് റായ് സി എ ജി സ്ഥാനത്ത് നിന്ന് വിരമിക്കം.
janayugom 170213
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment