Sunday, February 17, 2013

പി ജെ കുര്യന്‍ രാജിവെക്കണം: സിപിഐ എം


ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ സ്ഥനം പി ജെ കുര്യന്‍ രാജിവെക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യമാണെന്നും സിപിഐ എം ആവശ്യപ്പെട്ടു. കുര്യന്‍ രാജിവെക്കാന്‍ തയ്യറായില്ലെങ്കില്‍ കുര്യനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.

കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ പുതിയ വെളിപ്പെടുത്തലോടെ പുനരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ സൂര്യനെല്ലിക്കേസും പുനരന്വേഷിക്കണം.

കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായി രാജ്യം മുഴുവന്‍ പ്രതികരിക്കുന്ന വേളയിലാണ് കുര്യനെതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. സ്ത്രീപീഡനങ്ങള്‍ തടയാനുള്ള നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തി രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ല.


The Polit Bureau of the Communist Party of India (Marxist) has issued the following statement 

The surfacing of fresh evidence in the Suryanelli gangrape case concerning the involvement of P.J.Kurien comes in the background of the Supreme Court orders annulling the acquittal of 35 men by the Kerala High Court in 2005 and ordering a reexamination of the case. It should be noted that Kurien had got the benefit of this flawed judgement of the High Court when his petition not to be included as one of the accused was accepted by the High Court and Supreme Court in 2007. A reinvestigation is essential and Kurien should step down from his post of Dy. Chairman of the Rajya Sabha, till it is over.

The Kerala Government is adopting double standards by not ordering a reinvestigation into the case against Kurien. Only recently it had ordered reinvestigation into two cases of murder dating back decades, which had been decided through the judicial process including, in one of the cases, upto the Supreme Court.

The CPI(M) appeals to the Congress leadership to view this matter in the proper perspective. This is not an issue being raised for party-political purposes. The whole country is seriously concerned and agitated about the alarming rise in sexual crimes against women. Parliament is to discuss laws concerning sexual violence against women. At such a juncture, when a rape victim has leveled a serious charge against P J Kurien and fresh evidence has come to light, will it be proper for him to continue in the post of Dy. Chairman of the Rajya Sabha? It becomes incumbent for him to resign. If not, he should be removed from the post of Deputy Chairman.

date: 17 February 2013

No comments:

Post a Comment