Monday, February 18, 2013

സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരതയിലെന്ന് സിഎജി


സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരത നേരിടുകയാണെന്ന് സിഎജി റിപ്പോര്‍ട്ട്. റവന്യു, ധനക്കമ്മി കുത്തനെ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പരരമര്‍ശമുണ്ട്. 2011-12 വര്‍ഷത്തില്‍ 12,815 കോടി രൂപയാണ് ധനകമ്മി. ഇതിനു മുന്‍പത്തെ വര്‍ഷം ഇത് 7,731 കോടി രൂപയായിരുന്നു. നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നടപടികളെ റിപ്പോര്‍ട്ടില്‍ സിഎജി രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 44 എണ്ണം ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 29 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും വന്‍നഷ്ടമുണ്ടാക്കുന്നു. വന്‍നഷ്ടം നേരിടുന്ന കെഎസ്ഇബിയെ മൂന്ന് കമ്പനിയായി വിഭജിക്കണമെന്ന് സിഎജി ശിപാര്‍ശ ചെയ്യുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത 8,880 കോടി രൂപയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നാമമാത്രമായ തുക മാത്രമാണ് വിനിയോഗിച്ചത്. കടമെടുത്ത തുകയില്‍ ഭൂരിഭാഗവും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. ഇത്തരത്തില്‍ കടമെടുത്ത തുക ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച സര്‍ക്കാര്‍ നടപടിയെ കടുത്ത ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്.

deshabhimani

No comments:

Post a Comment