Sunday, February 17, 2013

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്രം


കേരളത്തിലെ വൈദ്യുതി വിതരണ മേഖല എത്രയും പെട്ടെന്ന് സ്വകാര്യവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയ്ക്ക് കേന്ദ്രത്തിന്റെ കത്ത്. ഇതിനായുള്ള കര്‍മ്മപദ്ധതികള്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ രൂപംനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് അയച്ച കത്തിലാണ് ഈ നിര്‍ദ്ദേശം.

കര്‍മപദ്ധതി തയ്യാറാക്കിയ ശേഷം വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഇതിനുശേഷം വിശദാംശങ്ങള്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ അറിയിക്കുകയും വേണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയയ്ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കര്‍മ്മപദ്ധതി തയ്യാറാക്കിയാല്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 2028 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് കേരളവും അര്‍ഹമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ നേരത്തെ ജീവനക്കാരുടെ സംഘടന ശക്തമായി എതിര്‍ത്തിരുന്നു. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

deshabhimani

No comments:

Post a Comment