Sunday, February 10, 2013
ജാലിയന്‍വാലാബാഗിനെ അഭിവാദ്യം ചെയ്ത് അമൃത്സര്‍ ജാഥ തുടങ്ങും
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസമായ ജാലിയന്‍വാലാബാഗില്‍ അഭിവാദ്യമര്‍പ്പിച്ചശേഷമായിരിക്കും സിപിഐ എം പ്രക്ഷോഭ സന്ദേശജാഥ അമൃത്സറില്‍നിന്ന് ആരംഭിക്കുക. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ അമൃത്സറില്‍നിന്ന് തുടങ്ങുന്ന ജാഥയ്ക്ക് പഞ്ചാബില്‍ അവിസ്മരണീയമായ വരവേല്‍പ്പ് നല്‍കാന്‍ എല്ലാ ജില്ലകളിലും ആവേശകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സിപിഐ എം പഞ്ചാബ് സംസ്ഥാന സെക്രട്ടറി ചരണ്‍സിങ് വിര്‍ധി "ദേശാഭിമാനി"യോട് പറഞ്ഞു.
മാര്‍ച്ച് നാലിന് പകല്‍ 10ന് ജാലിയന്‍വാലാബാഗ് സ്മൃതിമണ്ഡപത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ അഭിവാദ്യം അര്‍പ്പിക്കും. അതിനുശേഷം അമൃത്സര്‍ കമ്പനി ബാഗില്‍ വന്‍ റാലി നടക്കും. അമൃത്സര്‍, താണ്‍തരണ്‍, ഗുര്‍ദാസ്പുര്‍, പത്താന്‍കോട്ട് ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കും. ജലന്ധറിലാണ് അടുത്ത സ്വീകരണം. ഹോഷിയാര്‍പുര്‍, ഭഗത്സിങ് നഗര്‍, ജലന്ധര്‍, കപൂര്‍ത്തല, മോഗ ജില്ലയിലെ കുറച്ച് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജലന്ധറിലെ സ്വീരണയോഗത്തില്‍ പങ്കെടുക്കുക. മാര്‍ച്ച് അഞ്ചിന് ജലന്ധറില്‍നിന്ന് പുറപ്പെടുന്ന ജാഥയ്ക്ക് ഗുരായയില്‍ സ്വീകരണം നല്‍കും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനായ നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ജന്മനാടായ ബുണ്ടാലയില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഇവിടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കും.
വന്‍ വ്യവസായ നഗരങ്ങളിലൊന്നായ ലുധിയാനയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന സ്വീകരണമാണ് ജായ്ഥക്ക് നല്‍കുക. ലൂധിയാന, ഫരീദ്കോട്ട്, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നും മോഗ ജില്ലയുടെ ലുധിയാനയോട് ചേര്‍ന്ന ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളും ലുധിയാനയിലെ സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ചണ്ഡിഗഡിലെത്തുന്ന ജാഥയോട് ജമ്മു-കാശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉപജാഥകളും ചേരും. ചന്ദിഗഢില്‍ വന്‍ റാലി നടക്കും. മാര്‍ച്ച് ആറിന് ചണ്ഡിഗഡില്‍നിന്ന് പട്യാലയിലെത്തുന്ന ജാഥയ്ക്ക് വന്‍ സ്വീകരണം നല്‍കും. പട്യാല, സംഗ്രൂര്‍ മന്‍സാ ജില്ലകളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുക്കുക. പട്യാലയിലെ സ്വീകരണത്തിനുശേഷം ജാഥ ഹരിയാനയില്‍ പ്രവേശിക്കും.
deshabhimani 110213
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment