കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എ കെ ജി സ്ക്വയറില്‍ സ്ഥാപിച്ച കൂറ്റന്‍ ബാനര്‍ ശനിയാഴ്ച രാത്രി യൂത്ത്ലീഗ് അക്രമികള്‍ നശിപ്പിച്ചു. എ കെ ജി പ്രതിമയുടെ ഗ്രില്‍സില്‍ ഉറപ്പിച്ച ബാനറാണ് നശിപ്പിച്ചത്. കോഴിക്കോട് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അതിക്രമം കാട്ടിയത്. ഇവരെ പട്രോളിങ് നടത്തുന്ന പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. ദേശീയപണിമുടക്കിന്റെ പ്രചാരണത്തിന് സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് നീക്കിയിരുന്നു. സമ്മേളനത്തിന്റെ പ്രചാരണസാമഗ്രികള്‍ പൊലീസ് ഇരുട്ടിന്റെ മറവില്‍ നീക്കിയതിനെതിരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയോട് പരാതിപ്പെട്ടിരുന്നു. ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ ഇവ സ്ഥാപിക്കാമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്നാല്‍ നഗരമധ്യത്തില്‍ പൊലീസ് സാന്നിധ്യത്തിലാണ് സിഐടിയു സമ്മേളനത്തിന്റെ ബാനര്‍ നശിപ്പിച്ചത്. ദേശീയപാതയില്‍ പലയിടത്തും സ്ഥാപിച്ച ബോര്‍ഡും ബാനറുകളും ഇവര്‍ തകര്‍ത്തിട്ടുണ്ട്.
പൊലീസും സാമൂഹ്യവിരുദ്ധരും ഇരുട്ടിന്റെ മറവില്‍ തൊഴിലാളിപ്രസ്ഥാനങ്ങളുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നത് അവാനിപ്പിക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സമ്മേളനബാനറുകളും മറ്റും നശിപ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ ചെയ്തികളില്‍ മുഴുവന്‍ തൊഴിലാളികളും പ്രതിഷേധിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.
deshabhimani 180213
No comments:
Post a Comment