Monday, February 11, 2013

പെണ്‍കുട്ടിയെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മ്മരാജനും


സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പി ജെ കുര്യന്‍ തന്നെയാണെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്‍ ഒരു വാര്‍ത്താചാനലിനോട് വെളിപ്പെടുത്തി. ശിക്ഷക്കിടയില്‍ ജാമ്യത്തിലിറങ്ങി മുങ്ങി മൈസൂരില്‍ ഒളിവില്‍ കഴിയുന്നിടത്തു നിന്നുമാണ് ധര്‍മ്മരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്വേഷണോദ്യോഗസ്ഥനായ സിബി മാത്യൂസ് ആവശ്യപ്പെട്ട പ്രകാരമാണ് കുര്യന്റെ പേര് പറയാതിരുന്നത്. ഫെബ്രുവരി 19 ന് തന്റെ അംബാസിഡര്‍ കാറിലാണ് വൈകിട്ട് ആറരയോടെ കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയത്. വണ്ടിപ്പെരിയാറില്‍ നിന്നും ജേക്കബ് സ്റ്റീഫന്റെ ഇടപെടല്‍ വഴിയാണ് കുര്യന്‍ എത്തിയത്. ഉണ്ണി, ജമാല്‍, ചെറിയാന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. അരമണിക്കൂര്‍ നേരം കുര്യന്‍ പെണ്‍കുട്ടിയുമായി ചെലവഴിച്ചു. ബാജി എന്നറിയപ്പെടുന്നത് എലിക്കുളത്തുള്ള  വേറെ ഒരു പയ്യനാണെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി. കുര്യന്‍ ചങ്ങനാശേരിയില്‍ ഉണ്ടായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ നുണ പറഞ്ഞതാണ്. കുര്യനെ രക്ഷിക്കാന്‍ വേണ്ടി നുണ പറഞ്ഞതാണ്. താനെന്തിനാണ് കള്ളം പറയുന്നതെന്നും ധര്‍മ്മരാജന്‍ പ്രതികരിക്കുന്നു.

കുര്യന്‍ വന്ന കാര്യം മരിച്ചുപോയ അഛന്റെ പേരു വിളിച്ചു സത്യം ചെയ്യാം. കേസില്‍ നിന്നും കുര്യന്‍ മാത്രം രക്ഷപ്പെട്ടു.ആദ്യഘട്ടത്തില്‍ തന്നെ കുര്യന്റെ പേരു പറഞ്ഞു. തല്ലു കൊണ്ട തങ്ങളെല്ലാം പൊട്ടന്‍മാരാണോയെന്നും ധര്‍മ്മരാജന്‍ ചോദിക്കുന്നു. സിബി മാത്യൂസ് വേണ്ടാത്ത പണിയാണ് കാണിച്ചത്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് കുര്യന്റെ പേര് വിട്ടു കളഞ്ഞതെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി. കുര്യന്റെ പേര് മറച്ചുവെക്കരുതെന്ന് കെ കെ ജോഷ്വ പറഞ്ഞിരുന്നു. കുര്യന്റെ പേര് പറയരുതെന്നാവശ്യപ്പെട്ടായിരുന്നു രണ്ടാമത്തെ മര്‍ദ്ദനം. ഒളിവില്‍ കഴിഞ്ഞ സമയത്ത് നിരവധി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായും ധര്‍മ്മരാജന്‍ പറയുന്നു.

സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതിയായ ര്‍മ്മരാജന്‍ വിചാരണയുടെ ആദ്യഘട്ടത്തില്‍ ഒളിവിലായിരുന്നു. കര്‍ണാടകത്തിലെ പാറമടയില്‍ ജോലിക്കാരനായി ജീവിക്കുമ്പോള്‍ 2000 സെപ്റ്റംബര്‍ 17നു പോലീസ് പിടിയിലായി. ധര്‍മ്മരാജനായി പ്രത്യേക കോടതി, പ്രത്യേക വിചാരണ നടത്തുകയും വിചാരണയ്ക്കൊടുവില്‍ 2002 ജൂലൈ 13നു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് മറ്റ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഇയാളുടെ ശിക്ഷ അഞ്ചുവര്‍ഷം തടവ്, 50,000 രൂപ പിഴ എന്നിവ മാത്രമായി ഇളവുചെയ്തു. ശിക്ഷാകാലയളവില്‍ ജാമ്യത്തിലിറങ്ങിയ ധര്‍മ്മരാജന്‍ മുങ്ങൂകയായിരുന്നു.

deshabhimani

No comments:

Post a Comment