Tuesday, April 17, 2012

സൗഹൃദസംഘത്തില്‍ ഹജ്ജ്യാത്ര നടത്തിയവരില്‍ ഏറെയും ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍


പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ കടന്നുകയറി ഒന്നിലേറെ തവണ സൗജന്യമായി ഹജ്ജ് യാത്ര നടത്തിയവരില്‍ ഏറെയും മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടിരിക്കുന്നത്. ഹജ്ജ് യാത്രയ്ക്ക് പണം മുടക്കാനാകാതെ ആയിരക്കണക്കിനു വിശ്വാസികള്‍ ബുദ്ധിമുട്ടുമ്പോള്‍ നേതാക്കള്‍ സൗജന്യയാത്ര തരപ്പെടുത്തുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പത്തു വര്‍ഷത്തിനിടെ സൗഹൃദസംഘ പ്രതിനിധികളായി ഒന്നിലേറെ തവണ ഹജ്ജ് യാത്ര നടത്തിയവരുടെ പട്ടിക സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹജ്ജ് സബ്സിഡി സംബന്ധിച്ച സത്യവാങ്മൂലത്തോടൊപ്പം ഈ പട്ടികയും സര്‍ക്കാര്‍ സമര്‍പ്പിച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ട ലീഗ് നേതാക്കള്‍ ഇവരാണ്- ഹൈദരാലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, പി വി അബ്ദുള്‍വഹാബ്, പാണക്കാട് അബ്ബാസ്അലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ ടി എച്ച് മുസ്തഫ, എം എം ഹസ്സന്‍ എന്നിവരും സര്‍ക്കാര്‍ സൗജന്യം പറ്റി ഒന്നിലേറെ തവണ ഹജ്ജ് യാത്ര നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കുപുറമെ കേരളത്തില്‍നിന്ന് ടി പി എം ഇബ്രാഹിംഖാന്‍, ജസ്റ്റിസ് കെ എ അബ്ദുള്‍ ഗഫൂര്‍, ഒ അബ്ദുള്ള എന്നിവരും കേന്ദ്രസര്‍ക്കാരിന്റെ പട്ടികയിലുണ്ട്.

deshabhimani 170412

No comments:

Post a Comment