Monday, April 23, 2012

ഹസാരെ സംഘം മുസ്ലിംവിരുദ്ധമെന്ന്: കോര്‍ കമ്മിറ്റിയില്‍ ഇറങ്ങിപ്പോക്ക്


അണ്ണ ഹസാരെ സംഘത്തിന്റെ പ്രവര്‍ത്തനം മുസ്ലിംവിരുദ്ധമാണെന്ന് ആരോപിച്ച് കോര്‍ കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്ക്. സംഘാംഗമായ മുഫ്തി ഷമീം കാസ്മിയാണ് ഞായറാഴ്ച നോയ്ഡയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. അരവിന്ദ് കേജ്രിവാളും മറ്റും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്ന് കാസ്മി പറഞ്ഞു. താന്‍ മാത്രമാണ് സംഘത്തിലെ ഏക മുസ്ലിം. മുസ്ലിം പ്രാതിനിധ്യത്തിനെതിരാണ് അണ്ണാസംഘം. തന്റെ വാക്കുകള്‍ക്ക് യോഗത്തില്‍ ആരും ചെവിനല്‍കുന്നില്ലെന്നും കാസ്മി പറഞ്ഞു. വിവാദ യോഗഗുരു രാംദേവുമായി സഹകരിച്ചുനീങ്ങാനുള്ള തീരുമാനം ഹസാരെ സംഘത്തില്‍ ഭിന്നത സൃഷ്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കാസ്മിയുടെ ഇറങ്ങിപ്പോക്ക്.

എന്നാല്‍, യോഗത്തില്‍നിന്ന് കാസ്മിയെ പുറത്താക്കുകയായിരുന്നെന്ന് സംഘാംഗമായ കിരണ്‍ബേദി പറഞ്ഞു. യോഗനടപടികള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തതിനാണ് പുറത്താക്കിയത്. തങ്ങളുടെ നീക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ആരോ ചോര്‍ത്തിക്കൊടുക്കുന്നതായി നേരത്തേ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാസ്മി റെക്കോഡ് ചെയ്യുന്നത് സംഘത്തിലെ ഒരാളുടെ കണ്ണില്‍പ്പെട്ടു. തുടര്‍ന്ന് കാസ്മിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

deshabhimani 230412

No comments:

Post a Comment