Monday, April 23, 2012
ചെങ്ങറയില്‍ വീണ്ടും ഭൂമി കൈയേറ്റം
വഴിവെട്ടുന്നത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെ ആക്രമിച്ചു
കോന്നി: ചെങ്ങറയിലെ ഹാരിസണ്‍ റബര്‍ പ്ലാന്റേഷന് ഉടമസ്ഥതയിലുള്ള തോട്ടം സാധുജന വിമോചനമുന്നണി പ്രവര്‍ത്തകര്‍ കൈയേറി. കൈയേറിയതിനുശേഷം തോട്ടത്തിലേക്ക് സമരക്കാര്‍ വഴിവെട്ടി. ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെ സമരക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയെ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ വഴിവെട്ടല് തുടര്‍ന്നു.
കഴിഞ്ഞദിവസം സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സ്ഥലം എംഎല്‍എയും റവന്യൂമന്ത്രിയുമായ അടൂര്‍ പ്രകാശ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടന്ന ധാരണാപ്രകാരമാണ് പൊലീസ് സംയമനം പാലിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ടുമാസം മുമ്പും ഇവിടെ വഴിവെട്ടി കൈയേറ്റം വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നു. തൊഴിലാളികളെ പൊലീസിന്റെ സാന്നിധ്യത്തിലാണ് സമരക്കാര്‍ ആക്രമിച്ചത്.
deshabhimani 230412
Subscribe to:
Post Comments (Atom)
Nice post... I render my support for this agitation...
ReplyDeleteVisit my blog: www.najeemudeenkp.blogspot.in