Sunday, February 10, 2013
അസഭ്യവര്‍ഷം നടത്തിയ പരിശീലകനെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്യണം
ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ മൂല്യബോധന യാത്രയുടെ സമാപനയോഗത്തില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അസഭ്യവുമായ പ്രസംഗം നടത്തിയ സ്റ്റുഡന്റ് പൊലീസ് പരിശീലകന് രജിത്കുമാറിനെതിരെ അന്വേഷണം നടത്തുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് മഹിളാ അസോസിയേഷന്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ പെരുകിവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുംവിധം സ്ത്രീപദവി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാരും സമൂഹവും തയ്യാറാകേണ്ടത്. എന്നാല്‍, സ്ത്രീ കേവലം ഒരു ഉപഭോഗവസ്തുവാണെന്ന് ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവരികയാണ്. ഗവണ്മെന്റ് നിശ്ചയിച്ച ഈ പരിശീലകന് പെണ്‍കുട്ടികളെ ആകെ അപമാനിക്കുംവിധം അയാളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ശാസ്ത്രീയ വിദ്യാഭ്യാസമെന്ന കള്ളനാട്യത്തില്‍ അവതരിപ്പിച്ച് സ്വയം സന്തോഷിക്കുകയായിരുന്നു.
പ്രസംഗം നടത്തുമ്പോഴുള്ള പരിശീലകന്റെ മുഖഭാവം ശ്രദ്ധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് നടന്നത് എന്നത് അങ്ങേയറ്റം അപമാനകരമാണ്. ഇത്തരം സാമൂഹ്യബോധമില്ലാത്ത ആളുകളുടെ വെളിപാടുകള്‍ സമൂഹത്തെ എത്രയോ കാതം പിന്നിലേക്ക് തള്ളുകയാണ് ചെയ്യുക. രജിത്കുമാറിന്റെ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പ്രസംഗത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമയും സെക്രട്ടറി കെ കെ ശൈലജ ടീച്ചറും പ്രസ്താവനയില്‍ വ്യക്തമാക്കി.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
അതെ എത്ര മോശമയിട്ടയിരുന്നു ..ഇങ്ങനെയും കേരളത്തില്‍ ..
ReplyDelete