Sunday, February 10, 2013

പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു


കൊട്ടാരക്കര: തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാവിയെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് ഉറക്കഗുളിക നല്‍കിയതായും ചുവന്ന മാരുതി കാറിലാണ് കൊണ്ടുവന്നതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കാമുകനും സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചത്.

പെണ്‍കുട്ടി അവശനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാമുകന്റെ പേര് രാജേഷ് എന്നാണെന്നും പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി. ഇയാളുടെ മൊബൈല്‍ നമ്പരും പൊലീസിന് കൈമാറിയിട്ടുണ്ട്.

തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരി വഴിയാണ് പെണ്‍കുട്ടിയെ കൊട്ടാരക്കരയില്‍ എത്തിച്ചത്. കന്യാകുമാരിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ രാജേഷിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതെന്നാണ് വിവരം. പ്രതികളെ കണ്ടെത്താനായി കൊട്ടാരക്കരയിലെ ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തി.

deshabhimani

No comments:

Post a Comment