Wednesday, February 20, 2013
മത്സ്യഫെഡ് ഭരണസമിതിയെ വീണ്ടും പിരിച്ചുവിട്ടു
കൊല്ലം: മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ട് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിറക്കി. 2011 ഡിസംബര്‍ 16നു കാലാവധി കഴിഞ്ഞ ഭരണസമിതിയെ പിരിച്ചുവിട്ടാണ് എഫ്3/17692/11-ാം നമ്പരായി തിങ്കളാഴ്ച് നോട്ടീസ് നല്‍കിയത്. 2013 ജനുവരി ഒന്നിനിറക്കിയ ഉത്തരവിലൂടെ കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയില്‍ ഉള്‍പ്പെട്ട അംഗങ്ങളെ അയോഗ്യരാക്കുകയും ചെയ്തു. ഇതുമൂലം സഹകരണനിയമം അനുസരിച്ച് ഇവര്‍ക്ക് ഫെഡ് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്തുവര്‍ഷം പങ്കെടുക്കാനാകില്ല. 15 അംഗങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
25പേര്‍ അടങ്ങുന്ന മത്സ്യഫെഡ് ഭഭരണസമിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളാണുള്ളത്. യുഡിഎഫ് അധികാരമേറ്റതോടെ രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി മത്സ്യഫെഡ് ഭരണം പിടിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ചില സാമുദായികസംഘടനാ പ്രവര്‍ത്തകരില്‍നിന്നു പരാതി എഴുതിവാങ്ങി. ഇതിന്റെ മറവില്‍ അന്വേഷണ പ്രഹസനം നടത്തിയാണ് എല്‍ഡിഎഫ് ഭരണസമിതിയെ 2011 സെപ്തംബര്‍ ഏഴിനു പിരിച്ചുവിട്ടത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഭരണസമിതിക്ക് അനുകൂലവിധിഉണ്ടായി. നടപടിക്രമം പാലിച്ചല്ല ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ മുന്‍കാലപ്രാബല്യത്തോടെ ഉത്തരവ് ഇറക്കിയത്. നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതിയെ പിരിച്ചുവിടേണ്ട എന്ന നിലപാടെടുത്ത ഫിഷറീസ് ഡയറക്ടര്‍ ജിതേന്ദ്രനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. തുടര്‍ന്നു 2011 സെപ്തംബര്‍ ആറിന് ചുമതലയേറ്റ ഫിഷറീസ് ഡയറക്ടര്‍ ലത അടുത്തദിവസം ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെയാണ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്.
2011 ഡിസംബര്‍ 12ന് അധികാരം തിരിച്ചുകിട്ടിയ ഭരണസമിതി 16ന് കാലാവധി പൂര്‍ത്തിയാക്കി. ഇതിനുശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാതെ അഡ്മിനിസ്ട്രേറ്ററെയും അഡമിനിസ്ട്രേറ്റീവ് കമ്മിറ്റിയെയും ചുമതലപ്പെടുത്തുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ സഹകരണകശാപ്പിനും അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിനും വിധേയമായി അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു നേരത്തെ മത്സ്യഫെഡ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ജനകീയ സ്ഥാപനമാക്കി ഫെഡിനെ മാറ്റിയെടുത്തത്. 2006 ഡിസംബര്‍ 17ന് ഭഭരണമേറ്റെടുത്ത അഡ്വ. വി വി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഭഭരണസമിതി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ആറുകോടിയിലേറെ രൂപ പ്രതിവര്‍ഷം ലാഭമുള്ള ഒരു സ്ഥാപനമാക്കി മത്സ്യഫെഡിനെ വളര്‍ത്തിയെടുത്തു. ഈ നേട്ടമുണ്ടാക്കിയ സമിതിയെയാണ് വീണ്ടും പിരിച്ചുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ കാട്ടിയത്.
(പി ആര്‍ ദീപ്തി)
deshabhimani 200213
Labels:
വലതു സര്‍ക്കാര്‍,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment