Wednesday, February 20, 2013
സാബിര്‍ ഗള്‍ഫില്‍ ലീഗിന്റെ തടവില്‍
കണ്ണൂര്‍: മൊഴിമാറ്റവിവാദത്തിനിടെ ഗള്‍ഫിലേക്കു കടന്ന ഷുക്കൂര്‍ വധക്കേസ് സാക്ഷി മുഹമ്മദ് സാബിര്‍ മുസ്ലിംലീഗിന്റെ സംരക്ഷണയില്‍ ഒളിവില്‍. ഗള്‍ഫിലെ ലീഗിന്റെ പ്രതിരൂപമായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററാ(കെഎംസിസി)ണ് സാബിറിനെ രഹസ്യകേന്ദ്രത്തില്‍ സംരക്ഷിക്കുന്നത്. അഴീക്കോട് എംഎല്‍എ കെ എം ഷാജിയാണ് ഇതിനുവേണ്ട ഒത്താശ ചെയ്യുന്നത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളായ സാബിറും അബവും പൊലീസ് റിപ്പോര്‍ട്ടിലെ മൊഴി നിഷേധിച്ച് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സത്യവാങ്മുലം നല്‍കിയിരുന്നു. സംഭവദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയ്ക്ക് അബുവും സാബിറും ദൃക്സാക്ഷികളാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും ടി വി രാജേഷിനുമെതിരെ പൊലീസ് കേസെടുത്തത്. തങ്ങള്‍ ആശുപത്രിയില്‍ പോവുകയോ പൊലീസിന് മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് മറ്റൊരു കേസില്‍ സാത്യവാങ്മൂലം നല്കി. എന്നാല്‍ ഒരു വിഭാഗം ലീഗുകാര്‍ ഇവരെ ബന്ദിയാക്കിവച്ചുകൊണ്ട് ഷുക്കൂര്‍ കേസിന് ജീവന് പകരാന്‍ ശ്രമിക്കുകയാണ്.
കെഎംസിസി ഭാരവാഹികള്‍ ഇടപെട്ട് തിങ്കളാഴ്ച സാബിറിനെ ഒരു സ്വകാര്യചാനലില്‍ അവതരിപ്പിച്ച് മൊഴിമാറ്റിയില്ലെന്ന് വാര്‍ത്ത കൊടുപ്പിച്ചിരുന്നു. ഷുക്കൂര്‍ കേസില്‍ ആദ്യംനല്‍കിയ മൊഴി മാറ്റിയത് സിപിഐ എം ഭീഷണിമൂലമാണെന്നാണ് ഏഷ്യാനെറ്റ് ചാനലിനു "നല്കിയ" പ്രത്യേക അഭിമുഖത്തില്‍ സാബിറിന്റെ "വെളിപ്പെടുത്തല്‍". ഒരാഴ്ച മുമ്പ് ഗള്‍ഫിലെത്തിയ തനിക്ക് ഇവിടെയും ഭീഷണിയുണ്ടെന്നും അതിനാല്‍ ഒളിച്ചുകഴിയുകയാണെന്നും ഇയാള്‍ പറഞ്ഞു. ഏഷ്യാനെറ്റ് അഭിമുഖം കണ്ട് കൈരളി, റിപ്പോര്‍ട്ടര്‍ എന്നിവയടക്കമുള്ള മറ്റു ചാനല്‍ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും സാബിറിനെ കാണാനോ സംസാരിക്കാനോ കെഎംസിസി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഗള്‍ഫില്‍ ഏവിടെയാണുള്ളതെന്നു വെളിപ്പെടുത്താന്‍ പോലും തയ്യാറായില്ല. ഒരു പ്രമുഖ ചാനല്‍ പ്രവര്‍ത്തകര്‍ കെ എം ഷാജി എംഎല്‍എ മുഖേന ശ്രമിച്ചിട്ടും ബന്ധപ്പെട്ട കെഎംസിസി നേതാവ് വഴങ്ങിയില്ല.
മൊഴിമാറ്റത്തിനുപിന്നില്‍ ലീഗ് നേതാവ് ഉള്‍പ്പെട്ട സംഘമെന്ന്
തളിപ്പറമ്പ്: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തിനു പിന്നില്‍ തങ്ങളുടെ നേതാവ് ഉള്‍പ്പെട്ട സംഘമാണെന്ന് മുസ്ലിംലീഗ്. തളിപ്പറമ്പ് നിയോജക മണ്ഡലംകമ്മിറ്റി ഭാരവാഹികളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലം കമ്മറ്റിയംഗവും പ്രമുഖവ്യാപാരിയും ലീഗ് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരുമാണ് ഇതിനുപിന്നില്‍. മുസ്ലിംലീഗിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കമ്മിറ്റിക്കാരും വിദേശത്ത് ജോലിചെയ്യുന്ന ചിലരും മൊഴിമാറ്റത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു. മൊഴിമാറ്റത്തിന് കൂട്ടുനിന്നവര്‍ തളിപ്പറമ്പ് നഗരസഭയുടെ സ്വാധീനം ഉപയോഗിച്ച് ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയെന്നും ലീഗ് മണ്ഡലം ഭാരവാഹികളായ പി മുഹമ്മദ് ഇഖ്ബാലും കൊങ്ങായി മുസ്തഫയും ആരോപിച്ചു. മൊഴിമാറ്റ വിവാദവുമായി ബന്ധപ്പെടുത്തി&ാറമവെ;ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ വി മുഹമ്മദ്കുഞ്ഞിക്കെതിരെയുയര്ന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇരുവരും പറഞ്ഞു.
deshabhimani 200213
Labels:
കണ്ണൂര്‍,
മുസ്ലീം ലീഗ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment