Friday, February 8, 2013
ജോര്‍ജിന്റെ അധിക്ഷേപം: സഭ തടസ്സപ്പെട്ടു
പ്രതിപക്ഷാം ഗങ്ങളെ ആക്ഷേപിച്ച പി സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ കനത്ത പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ അല്‍പനേരം നിര്‍ത്തിവച്ചു. തന്റെ പരാമര്‍ശത്തില്‍ ജോര്‍ജ് സഭയില്‍ മാപ്പു പറഞ്ഞു. ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ജോര്‍ജിന്റെ പ്രസംഗത്തിന്റെ സിഡി പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കര്‍ സഭക്ക് ഉറപ്പു നല്‍കി. ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. എല്ലാ മര്യാദകളും ലംഘിച്ചാണ് ചീഫ്വിപ്പ് സംസാരിക്കുന്നതെന്ന് വി എസ് ചൂണ്ടിക്കാട്ടി. ജോര്‍ജിന്റെ പരാമര്‍ശം നഗ്നമായ പെരുമാറ്റച്ചട്ടലംഘനമാണ്. പൊതുവേദിയിലും പ്രസംഗങ്ങളിലുമെല്ലാം മാന്യതയില്ലാത്ത പെരുമാറ്റവും സംസാരവുമാണ് ജോര്‍ജ് നടത്തുന്നത്. പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജല്ല ആരായാലും ഇത്തരം ആക്ഷേപകരമായ വാക്ക് പ്രയോഗിച്ചാലും തെറ്റാണെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്.
ജില്ലാ സഹകരണബാങ്കുകള്‍ ജനാധിപത്യവിരുദ്ധമായി പിടിച്ചെടുക്കാനുള്ള നീക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ ഇ പി ജയരാജനാണ് നോട്ടീസ് നല്‍കിയത്. ജില്ലാ സഹകരണ ബാങ്കുകളെ കടലാസ് സംഘങ്ങളെ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഓരോ ജില്ലാ ബാങ്കും ഘടകകക്ഷികള്‍ക്കായി വിഭജിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത രേഖകളില്ലാത്ത സംഘങ്ങളെ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വ്യവസ്ഥയുമില്ലാതെ വോട്ടര്‍പട്ടിക പോലുമില്ലാത്ത സംഘങ്ങളാണ്. ഒരേ പേരില്‍ പല സംഘങ്ങളെന്ന പേരില്‍ ചേര്‍ത്തിട്ടുണ്ട്. പിരിച്ചു വിട്ടതും എവിടെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സംഘവും ഉള്‍പ്പെടുന്നു. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ വ്യാജസംഘങ്ങളുണ്ട്. കേട്ടു കേള്‍വി പോലുമില്ലാത്ത വിധത്തില്‍ കുറേ പേരും ആള്‍ക്കാരെയും ഉപയോഗിച്ച് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ജില്ലാ ബാങ്കുകള്‍ പിടിച്ചെടുക്കാനാണ് നീക്കമെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.
കുര്യനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിയിലും സഭാംഗങ്ങളെ മര്‍ദ്ദിച്ചിട്ടും പൊലീസിനെതിരെ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ വെള്ളിയാഴ്ചയും പ്ലക്കാര്‍ഡുകളുമേന്തിയാണ് സഭയിലെത്തിയത്.വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിലെത്തി പ്രതിഷേധിച്ച നാല് വനിതാ അംഗങ്ങളെ ശാസിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
deshabhimani
Labels:
നിയമസഭ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment