Monday, February 18, 2013
ഡിഎല്‍എഫിന് കുടിവെള്ളം നല്കാന് മന്ത്രി നേരിട്ട് ഇടപെട്ടു
രാജ്യത്തെ വമ്പന്‍ റിയല്‍എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് കുടിവെള്ളകണക്ഷന്‍ നല്കാന് മന്ത്രി പി ജെ ജോസഫ് നേരിട്ട് ഇടപെട്ടതുവഴി ജല അതോറിറ്റിക്ക് നഷ്ടം 1,65,000 രൂപ. ഡിഎല്‍എഫ് എറണാകുളം വൈറ്റിലയില്‍ പണിത പാര്പ്പിടസമുച്ചയത്തിലേക്കുള്ള കണക്ഷന് അനുമതിക്ക് കരാറുകാരന് നല്കിയ അപേക്ഷയിലാണ് ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി കുറിപ്പെഴുതിയത്. പ്രധാന ചുമതലകള്‍ ഏല്‍പ്പിക്കുകയോ എറണാകുളം ജില്ലയില്‍ നിയമിക്കുകയോ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ള എന്‍ജിനിയര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കിയാണ് കണക്ഷന് നല്‍കിയത്. ഈ നിയമനം കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ എന്‍ജിനിയറെ മന്ത്രിയുടെ മണ്ഡലത്തിലേക്കുതന്നെ മാറ്റി.
ഡിഎല്‍എഫിന്റെ കെട്ടിടസമുച്ചയത്തിലേക്ക് കണക്ഷന് പള്ളിമുക്ക് എക്സിക്യൂട്ടിവ് എന്‍ജിനിയറുടെ അനുമതി ലഭ്യമാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരനായ എ ബി ഗോപാലഷൃഷ്ണന് മന്ത്രി പി ജെ ജോസഫിന് 2012 ജനുവരി ഒമ്പതിന് അപേക്ഷ നല്‍കിയത്. സാധാരണയായി ഉടമയോ ജനങ്ങളോ ജനപ്രതിനിധികളോ ആണ് കുടിവെള്ളംസംബന്ധിച്ച് മന്ത്രിമാര്‍ക്ക് നിവേദനവും കത്തുമെല്ലാം നല്‍കുന്നത്. ആവശ്യമായ നടപടിയെടുക്കണമെന്ന് മന്ത്രി 10നുതന്നെ കരാറുകാരന്റെ കത്തില്‍ കുറിപ്പെഴുതി. ബഹുനിലക്കെട്ടിടങ്ങള്‍ക്കും സമുച്ചയങ്ങള്‍ക്കും കണക്ഷന് വലിക്കണമെങ്കില്‍ അത് 150 എംഎമ്മില്‍ അധികം വ്യാസമുള്ള പ്രധാന വിതരണലൈനില്നിന്നായിരിക്കണം. ഡിഎല്‍എഫ് ഫ്ളാറ്റിന്റെ സമീപത്ത് അത്തരം വിതരണലൈന്‍ ഇല്ല. ഇവിടെ ഉപയോക്താവുകൂടി ചെലവുവഹിക്കുന്ന സിഎസ്എംഇ ആയി രണ്ടു കിലോമീറ്ററോളം ലൈന്‍ വലിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കരാറുകാരന് അപേക്ഷ കൊടുത്തത്. ഇതനുസരിച്ച് 22.5 ശതമാനം സെന്റേജ് ചാര്‍ജും 2.5 ശതമാനം സൂപ്പര്വിഷന് ചാര്‍ജും ഗുണഭോക്താവ് നല്‍കണം. ശരവേഗത്തില്‍ നീങ്ങിയ പദ്ധതിയില്‍ വന്കിടക്കാരനുവേണ്ടി സെന്റേജ് ചാര്‍ജ് ഒഴിവാക്കിയാണ് ഖജനാവിന് നഷ്ടംവരുത്തിയത്. വളരെ പെട്ടെന്ന് അനുമതി നേടിയ കണക്ഷന് 450 എംഎം മെയിന്‍ ലൈനില്‍നിന്നാണ് എടുത്തത്.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment