Tuesday, February 19, 2013
ഗവര്‍ണറുടെ ഉത്തരവ് മറികടക്കുന്നു
കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാറായിരുന്ന കെ എം അബ്ദുര്‍റഷീദിന് ഗവര്‍ണറുടെ ഉത്തരവ് മറികടന്ന് ആനുകൂല്യം അനുവദിക്കാന്‍ ഉദ്യോഗസ്ഥന്റെ കത്ത്. സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിനെതിരെ അബ്ദുര്‍റഷീദ് നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ നിയമപരമായ നടപടികള്‍ക്കുശേഷം മുന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് തീര്‍പ്പുകല്‍പ്പിച്ചിരുന്നു. അബ്ദുര്‍റഷീദിന് സര്‍വീസ് നീട്ടിക്കൊടുത്ത സിന്‍ഡിക്കറ്റിന്റെ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ രജിസ്ട്രാറെ പിരിച്ചുവിട്ടു. ഈ നടപടിക്കെതിരെ അബ്ദുര്‍റഷീദ് നല്‍കിയ റിവ്യൂപെറ്റീഷനുമേലുള്ള ഗവര്‍ണറുടെ ഉത്തരവാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ ചിലര്‍ അട്ടിമറിച്ചത്. ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഗവര്‍ണറുടെ ഓഫീസില്‍നിന്നാണ് സര്‍വകലാശാലയ്ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാര്‍ച്ച് 31 ആയി നിജപ്പെടുത്തിയിരുന്നു. തന്റെ വിരമിക്കലിന് ഇത് അടിസ്ഥാനമാക്കണമെന്ന ഹര്‍ജിക്കാരന്റെ വാദമാണ് തള്ളിയത്.
സര്‍വകലാശാലാ സ്റ്റാറ്റ്യൂട്ടുപ്രകാരം 55 വയസ്സ് പൂര്‍ത്തിയാകുന്നമുറയ്ക്ക് പിരിയണം. 2010 നവംബര്‍ 14നാണ് അബ്ദുര്‍റഷീദ് വിരമിക്കേണ്ടത്. അന്നത്തെ സിന്‍ഡിക്കറ്റ് ആ വര്‍ഷം മാര്‍ച്ച് 31 വരെ തുടരാന്‍ അനുമതി കൊടുത്തു. തീരുമാനം നടപ്പാക്കുന്നതിന് വൈസ് ചാന്‍സലര്‍ ഗവര്‍ണറോട് നിയമോപദേശം തേടി. രജിസ്ട്രാറുടെ കാര്യത്തില്‍ സ്റ്റാറ്റ്യൂട്ടാണ് ബാധകമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഇതോടെ 2010 നവംബര്‍ 14 ന് രജിസ്ട്രാര്‍ വിരമിച്ചതായി വിസി ഉത്തരവിറക്കി. ഇതിനെതിരെ രജിസ്ട്രാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെങ്കിലും നിരസിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുര്‍റഷീദ് ഗവര്‍ണര്‍ക്ക് റിവ്യൂപെറ്റീഷന്‍ നല്‍കി. പറ്റ്ന സര്‍വകലാശാലയും അനിതാ തിവാരിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ വിധിന്യായം ചൂണ്ടിക്കാട്ടി അബ്ദുര്‍റഷീദിന് മാര്‍ച്ച് 31 വരെ തുടരാന്‍ അര്‍ഹതയില്ലെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി ഉത്തരവിറക്കി. ഇത് നിലനില്‍ക്കെയാണ് അബ്ദുര്‍റഷീദിന് വിരമിച്ച ദിവസം മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കാണിച്ച് ഇപ്പോഴത്തെ ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി ഡി സോമരാജ് കഴിഞ്ഞ ജനുവരി 16ന് സര്‍വകലാശാലയ്ക്ക് കത്തയച്ചത്. അബ്ദുര്‍റഷീദിന്റെ പരാതികളില്‍ ഉപയോഗിച്ച ഫയല്‍ നമ്പറല്ല ഇതിലുള്ളത്. മുമ്പത്തെ ഗവര്‍ണര്‍ തീര്‍പ്പാക്കിയ വിധി "വിശ്വാസ്യതയില്ലാത്തതും യുക്തിക്ക് നിരക്കാത്തതു"മാണെന്നും ഈ കത്തില്‍ പറയുന്നു. ഇപ്പോഴത്തെ തീര്‍പ്പ് നടപ്പാക്കേണ്ട വൈസ് ചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറി കൂടിയായ കെ എം അബ്രഹാമാണ്. അബ്ദുര്‍റഷീദ് നിലവില്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയുടെ രജിസ്ട്രാറുമാണ്. നിയമവശങ്ങള്‍ പരിശോധിച്ച് ഗവര്‍ണര്‍ തീര്‍പ്പാക്കിയ കേസില്‍ ലീഗിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഇടപെടല്‍മൂലമാണ് വിചിത്രമായ ഉത്തരവിറക്കിയത്.
(സതീഷ്ഗോപി)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment