Tuesday, February 19, 2013
സൂര്യനെല്ലി പെണ്‍കുട്ടിക്ക് ധൈര്യം പകര്‍ന്ന് മീനച്ചിലാറിന്റെ കഥാകാരിയും യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനും
പെണ്‍മക്കളുള്ള മറ്റൊരു മാതാപിതാക്കളും നിങ്ങള്‍ അനുഭവിച്ചതുപോലുള്ള വിഷമങ്ങളും ദു:ഖങ്ങളും അനുഭവിക്കാന്‍ ഇടവരില്ലെന്ന് പ്രഖ്യാപിച്ച് ലോകപ്രശസ്ത കഥാകാരി അരുന്ധതി റോയിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തിങ്കളാഴ്ച വൈകിട്ട് ആറിന് പെണ്‍കുട്ടിയുടെ ചങ്ങനാശേരിയിലുള്ള വസതിയിലാണ് അരുന്ധതിയും രാജേഷും എത്തിയത്. 4.30ന് പെണ്‍കുട്ടി ജോലി ചെയ്യുന്ന കോട്ടയത്തെ ഓഫീസിലെത്തിയ അരുന്ധതി പെണ്‍കുട്ടിയെയും കൂട്ടിയാണ് ചങ്ങനാശേരിയിലെ വീട്ടിലെത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം പെണ്‍കുട്ടിക്കൊപ്പം ചെലവഴിച്ചു.
സൂര്യനെല്ലി സംഭവം സമൂഹമനഃസാക്ഷി ഉണര്‍ത്തുന്ന ഒരു നോവലാക്കുന്ന കാര്യം പെണ്‍കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ചു. ഭരണകൂടവര്‍ഗത്തിന്റെ ചൂഷണത്തിനിരയായി നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിയും മാതാപിതാക്കളും നടത്തുന്ന പോരാട്ടത്തിന് തന്റെയും കഥാലോകത്തിന്റെയും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചാണ് പ്രിയ കഥാകാരി മടങ്ങിയത്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ എം ബി രാജേഷ് തന്റെ കൈപിടിച്ച് ഉറപ്പു പറഞ്ഞത് എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ദേശാഭിമാനിയോടു പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ വി റസല്‍, ഡിവൈഎഫ് ജില്ലാ സെക്രട്ടറി കെ രാജേഷ്, പ്രസിഡന്റ് വി ആര്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി അഡ്വ. പി എ നസീര്‍ എന്നിവര്‍ രാജേഷിനൊപ്പം ഉണ്ടായിരുന്നു.
deshabhimani 190213
Labels:
ഇടുക്കി,
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment