കുമളി: കേന്ദ്രവും കേരളവും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനം ഉണ്ടാകുമെന്ന് പ്രചാരണം നടത്തി അധികാരത്തിലേറിയവര്‍ എല്ലാം തകര്‍ക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപിപറഞ്ഞു. കുമളിയില്‍ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം ബി രാജേഷ്. ജില്ലാ പ്രസിഡന്റ് നിശാന്ത് വി ചന്ദ്രന്‍ അധ്യക്ഷനായി.
കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടി, കെഎസ്ആര്‍ടിസി പൂട്ടുന്നു, വ്യവസായശാലകള്‍ പ്രതിസന്ധിയിലാകുന്നു, കര്‍ഷക ആത്മഹത്യ പെരുകുന്നു, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നു തുടങ്ങിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകള്‍ എല്ലാ മേഖലയേയും പ്രതിസന്ധിയിലാക്കുകയാണ്. തന്നെ പീഡിപ്പിച്ചതില്‍ പി ജെ കുര്യനും ഉണ്ടെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഒരു നടപടിയുമില്ല. ഭരണകക്ഷി നേതാവായത് കൊണ്ട് സംരക്ഷിക്കുന്നു. സൂര്യനെല്ലി സംഭവം ഉണ്ടായിട്ട് 17 വര്‍ഷം ആയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. കുര്യനും കുടുംബം ഉണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം കുര്യന്‍ നേരത്തെ ഓര്‍ക്കണമായിരുന്നു. കെ സുധാകരനും, പി സി ജോര്‍ജും, ബസന്ത് തുടങ്ങിയ അധമന്മാര്‍ വാഴുന്ന കാലമാണിത്. സദാചാര പൊലീസ് ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് തരം പൊലീസാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീപീഡനക്കാരെ പിടിക്കാത്ത പൊലീസ് ഭാര്യാ-ഭര്‍ത്താക്കന്മാരെ സംശയത്തിന്റെ പേരില്‍ പിടിച്ച് ദ്രോഹിക്കുന്നു. താലിയും സിന്ധൂരക്കുറിയും ചോദിക്കുന്നു. കേരളത്തില്‍ നിരവധി സദാചാര കൊലപാതകങ്ങള്‍ നടന്നു. രണ്ട് പതിറ്റാണ്ടായി രാജ്യത്ത് നടപ്പാക്കിയ ആഗോള വല്‍കരണ നയങ്ങളിലൂടെ കുത്തകകളുടെയും മുതലാളിമാരുടേയും വളര്‍ച്ചയാണുണ്ടായതെന്നും സാമ്രാജ്യത്വ ആഗോള വല്‍കരണ നയങ്ങള്‍ കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ, സേവന മേഖലയുടെ തകര്‍ച്ച, അസമത്വം എന്നിവ ശക്തിപ്പെടുത്തി രണ്ടര വര്‍ഷത്തിനിടെ 20 തവണയാണ് പെട്രോളിന്റെ വിലവര്‍ധിപ്പിച്ചതെന്നും എം ബി രാജേഷ് പറഞ്ഞു.
deshabhimani 190213
No comments:
Post a Comment