Tuesday, February 19, 2013
സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല: എല്‍ഡിഎഫ്
കേന്ദ്രനയം പിന്‍തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുകയും ക്ഷേമപദ്ധതികളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലപാടിനെതിരെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെയും രണ്ട് പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.
സൂര്യനെല്ലിക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണം. സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച് സംസാരിച്ച കെ സുധാകരനെതിരെ കേസെടുക്കണം. കേന്ദ്രമന്ത്രി വയലാര്‍ രവി വനിത മാധ്യമപ്രവര്‍ത്തകയോട് നിലവിട്ട് സംസാരിച്ചത് ശരിയായില്ല. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ജസ്റ്റിസ് ബസന്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ ഒര് ന്യായാധിപന് ചേര്‍ന്നതല്ല. കേരളത്തിലെ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് പൊലീസ്. കാര്‍ഷികമേഖല, പരമ്പരാഗത വ്യവസായ മേഖല തുടങ്ങി എല്ലാ മേഖലയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 25ന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
നാല്‍പതിനായിരത്തോളം തൊഴിലാളികള്‍ ജോലിചെയ്യുകയും 40 ലക്ഷം ജനങ്ങള്‍ ആശ്രയിക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസിയെ തകര്‍ത്ത് സ്വകാര്യ മേഖലയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഒഴിവാക്കിയതിലൂടെ കെഎസ്ആര്‍ടിസയ്ക്ക് മാസം 15 കോടിയോളം രൂപയുടെ അധികബാധ്യത വരുന്നുണ്ട്. കൂടാതെ അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയും കോര്‍പ്പറേഷനെ തകര്‍ക്കുന്നു. കഴിഞ്ഞദിവസം ഡീസലിന് 50 പൈസ കൂടിയപ്പോള്‍ കെഎസ്ആര്‍ടിസി ഒരു ലിറ്റര്‍ ഡീസലിന് അധികമായി നല്‍കേണ്ടത് 2 രൂപ 24 പൈസയാണ്. പുതിയ വിലവര്‍ധനയിലൂടെ ഒരു വര്‍ഷം 18 കോടി രൂപ കോര്‍പ്പറേഷന് അധികബാധ്യത വരുന്നു. ഈ പ്രതിസന്ധി മറികടക്കാനെന്ന് പറഞ്ഞ് സര്‍വീസുകള്‍ വെട്ടിക്കുറച്ച് സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുകയാണ്.
കെഎസ്ഇബിയെയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. വൈദ്യുതി രംഗത്ത് സ്വകാര്യ വല്‍ക്കരണം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയെ മൂന്ന് കമ്പനികളായി വിഭജിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ അട്ടിമറിക്കാനും ശ്രമം നടക്കുന്നു. വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നിലയിലുള്ള നയങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ്. പ്രാദേശിക തലങ്ങളില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എല്‍ഡിഎഫ് പൂര്‍ണ്ണ പിന്തുണ നല്‍കും-വൈക്കം വിശ്വന്‍ പറഞ്ഞു.
deshabhimani
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment