Tuesday, February 19, 2013
ബിജെപി-ആര്‍എസ്എസ് ഉന്നതര്‍ക്ക് തിരിച്ചടി
ബിജെപി: വി മുരളീധരന് രണ്ടാമൂഴം
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാനനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനിടെ രണ്ടാം തവണയും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വി മുരളീധരന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി. മുരളീധരന്റെ രണ്ടാമൂഴത്തിന് ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിങ് അംഗീകാരം നല്‍കിയതായി ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതിയ അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ ബിജെപി സംസ്ഥാനഘടകത്തില്‍ മാസങ്ങളായി ചേരിപ്പോര് നടക്കുകയായിരുന്നു. മുരളീധരനെ അധ്യക്ഷനാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നായിരുന്നു പ്രമുഖ നേതാക്കളുടെ നിലപാട്. ഏഴ് ജില്ലാ പ്രസിഡന്റുമാരും മുരളീധരനെതിരായി രംഗത്തെത്തി. മൂന്നു വര്‍ഷംകൊണ്ട് മുരളീധരന്‍ സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ തോണ്ടിയെന്നും വീണ്ടും അവസരം നല്‍കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ഇവര്‍ വാദിച്ചു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവരാണ് മുരളീധരനെതിരെ ശക്തമായി രംഗത്തുള്ളത്. രാധാകൃഷ്ണനെ പുതിയ അധ്യക്ഷനാക്കാനായിരുന്നു എതിര്‍വിഭാഗത്തിന്റെ നീക്കം. എം ടി രമേശിനെയും പരിഗണിച്ചു. ആര്‍എസ്എസ് നേതൃത്വവും മുരളീധരനെതിരായിരുന്നു. എ എന്‍ രാധാകൃഷ്ണനും പി കെ കൃഷ്ണദാസും കഴിഞ്ഞയാഴ്ച രാജ്നാഥ്സിങ്ങുമായി കൂടിക്കാഴ്ച നടത്തി മുരളീധരനെ വീണ്ടും അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരള ഘടകത്തിലെ ചേരിപ്പോര് കാര്യമായെടുക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായില്ല.
ബിജെപി-ആര്‍എസ്എസ് ഉന്നതര്‍ക്ക് തിരിച്ചടി
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റായി രണ്ടാംവട്ടവും വി മുരളീധരനെ തീരുമാനിച്ചത് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും ആര്‍എസ്എസിലെ ഒരു വിഭാഗത്തിനും തിരിച്ചടിയായി. ഒ രാജഗോപാല്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് മുരളീധരനെ വീണ്ടും പ്രസിഡന്റാക്കിയത്. കേന്ദ്രനേതൃത്വത്തിലെ സ്വാധീനമാണ് മുരളീധരനെ തുണച്ചത്. സി കെ പത്മനാഭനും ഒപ്പം നിന്നു. ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി ഗോപാലന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുരളീധരനെ എതിര്‍ത്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിനെക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് തീരുമാനത്തിലെത്താതെ പിരിഞ്ഞു.
മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്ഗിരി മുരളീധരനെ വീണ്ടും പ്രസിഡന്റാക്കാന്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. രാജ്നാഥ് സിങ് പ്രസിഡന്റായതോടെ മുരളീധരന്‍വിരുദ്ധര്‍ സജീവമായി. രാജഗോപാല്‍, പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിരുദ്ധനീക്കം. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഒപ്പിട്ട കത്തുമായി കൃഷ്ണദാസും രാധാകൃഷ്ണനും ഡല്‍ഹിക്കു പോയി. ശ്രീധരന്‍പിള്ള വെങ്കയ്യ നായിഡുവിലുള്ള സ്വാധീനവും ഉപയോഗിച്ചു. മുരളീധരന്‍ ഏകാധിപതിയാണെന്നായിരുന്നു ആരോപണം.ആര്‍എസ്എസിനോട് വിധേയത്വം കാണിക്കുന്നില്ലെന്നും വിമര്‍ശമുണ്ടായി. മുരളീധരന്‍ വീണ്ടും പ്രസിഡന്റായതോടെ ബിജെപിയിലെ ഗ്രൂപ്പ് സമവാക്യവും മാറും. ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിലേക്ക് ഇനി പോര് മാറും. വി മുരളീധരന്‍, സി കെ പത്മനാഭന്‍, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഔദ്യോഗികപക്ഷത്തും മറ്റു നേതാക്കള്‍ മറുവശത്തുമായുള്ള മത്സരമാകും ഇനി നടക്കുക.
(ഇ എസ് സുഭാഷ്)
deshabhimani 190213
Labels:
ബി.ജെ.പി,
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment