Saturday, July 13, 2013

നെയ് വേലി സമരത്തെ പിന്തുണക്കുക: സിപിഐ എം

നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിന് സിപിഐ എം പൊളിറ്റ്ബ്യൂറോ പിന്തുണ പ്രഖ്യാപിച്ചു.

നവരത്ന കമ്പനിയായ കോര്‍പ്പറേഷന്റെ ഓഹരിവില്‍കുന്നതിനെതിരെ 27000 തൊഴിലാളികളും ജീവനക്കാരും പതിനൊന്ന് ദിവസമായി അനിശ്ചിതകാല പണിമുടക്കിലാണ്. ഒന്നടങ്കം പണിമുടക്കില്‍ അണിചേര്‍ന്ന തൊഴിലാളികളെ പി ബി അഭിനന്ദിച്ചു.

തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ദേശീയതാല്‍പര്യമുള്ളതാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍ക്കുന്ന നയം തിരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ലാഭത്തിലുള്ള നെയ്വേലി കോര്‍പ്പറേഷന്റെ ഓഹരിവില്‍ക്കാനുള്ള തീരുമാനം എത്രയുംവേഗം സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി ബി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment