കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുടെ നേതൃത്വത്തില്‍ ഇപ്പോഴും സജീവമായി സെക്സ്റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസ്ക്രീ കേസിലെ മുഖ്യസാക്ഷി കെ വി റെജീന വെളിപ്പെടുത്തി. ഐസ്ക്രീംപാര്‍ലര്‍ കേസില്‍ ആരോപണവിധേയനായ ചേളാരി സ്വദേശി ഷെരീഫിന്റെ നേതൃത്വത്തിലാണ് പെണ്‍വാണിഭ റാക്കറ്റിന്റെ പ്രവര്‍ത്തനം. സ്കൂള്‍ വിദ്യാര്‍ഥിനികളെയടക്കം ഉപയോഗിച്ച് കോഴിക്കോട് നഗരപരിസരം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. സംഘത്തെപ്പറ്റി പൊലീസില്‍ പരാതി പറഞ്ഞതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും റെജീന പറഞ്ഞു. കൈരളി-പീപ്പിള്‍ ടി വി ചാനല്‍ റെജീനയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിട്ടുണ്ട്.
തനിക്ക് വാങ്ങിത്തന്ന വീട്ടില്‍ വാടകക്കാരെ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയതായും റെജീന പറഞ്ഞു. ബിസിനസ് നടത്താനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെയാണ് താമസിപ്പിച്ചത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രാത്രി ആഡംബര കാറുകളില്‍ കൊണ്ടുപോകുമായിരുന്നു. വെള്ളിയാഴ്ച കൊണ്ടുപോയാല്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിക്കാറ്. ഇതേപ്പറ്റി പരാതി പറഞ്ഞപ്പോള്‍ അതൊന്നും അന്വേഷിക്കേണ്ടെന്നായിരുന്നു ഷരീഫിന്റെ മറുപടി. വീടൊഴിയാന്‍ താന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല. ഇതേപ്പറ്റി താന്‍ പരാതിപ്പെടുമെന്നും കോടതിയെ അറിയിക്കുമെന്നും പറഞ്ഞു. നല്ലളം പൊലീസില്‍ പരാതി നല്‍കി. അപ്പോഴേക്കും ഇവര്‍ ഇടപെട്ട് തനിക്കെതിരെ കള്ളക്കേസ് ചമച്ച് റിമാന്‍ഡിലടച്ചു. താന്‍ അനുഭവിച്ചതുപോലെ പീഡനവും ദുരന്തവും മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകാന്‍ പാടില്ലെന്ന് കരുതിയാണ് ഇക്കാര്യം പുറത്തുപറയുന്നതെന്നും റെജീന പറഞ്ഞു.
പെണ്‍വാണിഭം നടത്തിയ സംഘം റെജീനയുടെ വീട്ടില്‍നിന്ന് രണ്ടുമാസംമുമ്പ് ഒഴിഞ്ഞു. ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ തന്നെയാണ് പ്രധാനപങ്കാളിയായ സ്ത്രീയും പെണ്‍കുട്ടികളും താമസിക്കുന്നത്. ഈ വീട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടക്കുന്നതായാണ് സൂചന. ഇവിടേക്ക് രാത്രികളില്‍ കാറുകളില്‍ ആളുകള്‍ വരുന്നതായി പരിസരവാസികള്‍ പറഞ്ഞു. 1997-ല്‍ പുറത്തുവന്ന കോഴിക്കോട് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായിരുന്നു ഷെരീഫ്. മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ആരോപണംനേരിട്ട കേസായിരുന്നു ഇത്. അന്ന് കുഞ്ഞാലിക്കുട്ടിക്കായി ഇടപെട്ടത് ബന്ധു കെ എ റൗഫും ഷെരീഫുമായിരുന്നു. പുതിയ പെണ്‍വാണിഭത്തിന്റെ നേതൃത്വവും ഷെരീഫിനാണെന്നാണ് റെജീന വെളിപ്പെടുത്തിയിരിക്കുന്നത്. പഴയ കേസിലെ മുഖ്യകണ്ണിക്ക് 15 വര്‍ഷത്തിനുശേഷവും സെക്സ്റാക്കറ്റ് സജീവമായുണ്ടെന്ന വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്.
ഐസ്ക്രീം കേസിനു ശേഷം റെജീനക്ക് പണം നല്‍കിയത് ഷെരീഫ് വഴിയായിരുന്നു. വീട് വാങ്ങി നല്‍കല്‍ , ഇരകളായ മറ്റു പെണ്‍കുട്ടികള്‍ക്ക് പണം കൊടുത്തത് ഇതിലെല്ലാം പ്രധാന ഇടനിലക്കാരനായിരുന്നു ഷെരീഫ്. കൂടാതെ ഐസ്ക്രീം പെണ്‍വാണിഭത്തില്‍ ഇരകളായ പെണ്‍കുട്ടികളെ ഗള്‍ഫിലയച്ചതിലും വിവാഹംകഴിപ്പിച്ചതിലുമെല്ലാം ഷെരീഫിനായിരുന്നു നേതൃത്വം. തനിക്കൊപ്പം ഷെരീഫ് ഇതില്‍ സജീവ പങ്കാളിയായിരുന്നെന്ന് ഈയടുത്ത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫും വെളിപ്പെടുത്തിയിരുന്നു.
(പി വി ജീജോ)
deshabhimani 240611
ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുടെ നേതൃത്വത്തില്‍ ഇപ്പോഴും സജീവമായി സെക്സ്റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസ്ക്രീ കേസിലെ മുഖ്യസാക്ഷി കെ വി റെജീന വെളിപ്പെടുത്തി. ഐസ്ക്രീംപാര്‍ലര്‍ കേസില്‍ ആരോപണവിധേയനായ ചേളാരി സ്വദേശി ഷെരീഫിന്റെ നേതൃത്വത്തിലാണ് പെണ്‍വാണിഭ റാക്കറ്റിന്റെ പ്രവര്‍ത്തനം. സ്കൂള്‍ വിദ്യാര്‍ഥിനികളെയടക്കം ഉപയോഗിച്ച് കോഴിക്കോട് നഗരപരിസരം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. സംഘത്തെപ്പറ്റി പൊലീസില്‍ പരാതി പറഞ്ഞതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും റെജീന പറഞ്ഞു. കൈരളി-പീപ്പിള്‍ ടി വി ചാനല്‍ റെജീനയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിട്ടുണ്ട്.
ReplyDelete