Thursday, June 7, 2012
ചന്ദ്രശേഖരന് വധം; രജീഷ് പിടിയില്‍
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പൊലീസ് ഇപ്പോള്‍ മുഖ്യപ്രതിയെന്ന് പറയുന്ന ടി കെ രജീഷിനെ മഹാരാഷ്ട്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചന. രജീഷിനെ രാത്രിയില്‍ വടകര കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു. കൊല സംബന്ധിച്ച വിവരങ്ങള്‍ രജീഷില്‍ നിന്നും കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് രജീഷ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും അറിയുന്നു. വ്യാഴാഴ്ച മൂന്നുപേരെക്കൂടി പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ കോട്ടയംപൊയില്‍ പറവക്കുന്നില് ലാലു (36), കരയാട്ടുംപുറം കൊട്ടിയോടന്‍ അനില്‍ അനില്‍ (35), പത്തനംതിട്ടയില്‍ താമസക്കാരനായ പാനൂര്‍ സ്വദേശി വത്സലന്‍ (45) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മൂവരെയും പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കി.
കൊലക്കേസിലെ പ്രധാനപ്രതിയെന്ന് പൊലീസ് കരുതുന്ന ടി കെ രജീഷിന് വധത്തിന്ശേഷം സഹായം ചെയ്തെന്നാണ് പൊലീസ് ആരോപിക്കുന്ന കുറ്റം. ചന്ദ്രശേഖരന് വധക്കേസില്‍ ഇതേവരെ 25 പേര് അറസ്റ്റിലായി. പാനൂര്‍ സ്വദേശിയായ കുമാരനെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന സിപിഐ എം ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന്, ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന് എന്നിവരെ വടകര മജിസ്ട്രേറ്റ് കോടതി 21 വരെ റിമാന്‍ഡ് ചെയ്തു.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പൊലീസ് ഇപ്പോള്‍ മുഖ്യപ്രതിയെന്ന് പറയുന്ന ടി കെ രജീഷിനെ മഹാരാഷ്ട്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചന. രജീഷിനെ രാത്രിയില്‍ വടകര കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു. കൊല സംബന്ധിച്ച വിവരങ്ങള്‍ രജീഷില്‍ നിന്നും കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് രജീഷ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും അറിയുന്നു.
ReplyDeleteഐജി നേരത്തെ അവധിക്കപേക്ഷിച്ചു ആഭ്യന്തരമന്ത്രി
ReplyDeleteകൊച്ചി: ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന ഐജി വിന്‍സെന്‍ എം പോള്‍ അവധിയില്പോകുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അവധി അപേക്ഷ നല്‍കിയിരുന്നു. കുടുംബപരമായ ആവശ്യത്തിനാണ് പോകുന്നത്. അദ്ദേഹം അവധിയെടുത്താലും അന്വേഷണം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും. വിന്സെന്പോളിനൊപ്പം നില്ക്കാന് യോഗ്യതയുള്ളയാളാണ് സംഘത്തിലുള്‍പ്പെട്ട അനൂപ് കുരുവിള ജോണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു
രജീഷിനെ റിമാന്‍ഡുചെയ്തു
വടകര: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ടി കെ രജീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രജീഷിനെ വെള്ളിയാഴ്ച വടകര മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ്് ചെയ്തത്.