Thursday, June 7, 2012
പദ്ധതികള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയിലും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനടപടികളിലും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് പ്രക്ഷോഭം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ചേര്‍ത്തല വാഗണ്‍ ഫാക്ടറി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ചേര്‍ത്തലയിലും പാലക്കാട് കോച്ച് ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് പാലക്കാട്ടും വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും എല്‍ഡിഎഫ് ജില്ലാകമ്മിറ്റികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും. വ്യാഴാഴ്ച എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുപക്ഷജനാധിപത്യമുന്നണി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. വി എസ് അച്യുതാനന്ദന്‍ അദ്ധ്യക്ഷനായി. രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന ഒന്നാമത്തെ സീറ്റില്‍ സിപിഐ എം ഉം, രണ്ടാമത്തെ സീറ്റില്‍ സി.പി.ഐയും മല്‍സരിക്കണമെന്ന് യോഗം തീരുമാനിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പോലും മാറ്റിവെക്കേ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. ഇപ്പോള്‍ വാര്‍ഷികത്തിന്റെ പേര് പറഞ്ഞ് വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വലിയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത്. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളെ പോലും തകിടം മറിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച 5751 കോടി രൂപയുടെ പദ്ധതികളാണ് അട്ടിമറിക്കപ്പെട്ടത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിച്ചു. ഇ.എം.എസ് ഭവനിര്‍മ്മാണ പദ്ധതിയുടെപ്രവര്‍ത്തനംപോലും ഇല്ലാതാക്കി. ജനിക്കുന്ന ഓരോ കുഞ്ഞിനും 10000 രൂപയ്ക്കുള്ള നിക്ഷേപപദ്ധതിയും ഇല്ലാതാക്കി. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കും ഇതേ ഗതിയായി. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് എത്തിക്കുന്ന കരാര്‍ കൃഷി സമ്പ്രദായത്തിനുള്ള നടപടികള്‍ പ്രഖ്യാപിച്ചു.ഇത്തരം നയങ്ങളുടെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ തന്നെ തിരിച്ചുവരുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. പെണ്‍വാണിഭ സംഘങ്ങളുംകൊള്ള സംഘങ്ങളും നാട്ടില്‍ വിഹരിക്കുന്ന നില ഉണ്ടായിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നില്ല. കേന്ദ്രത്തില്‍ സംസ്ഥാനത്ത് നിന്നും നിരവധി മന്ത്രിമാര്‍ ഉണ്ടായിട്ടും കേന്ദ്രപദ്ധതികളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.
ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്നനിലയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറകോട്ട് പോയിരിക്കുന്നു. പാലക്കാട് കോച്ച് നിര്‍മ്മാണ ഫാക്ടറിസ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും അവ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിനുള്ള നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൊച്ചിസ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉല്‍ഘാടനംനടത്തിയെന്ന അവകാശവാദവുമായി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ യുഡി.എഫിന് കഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ നിലയും വ്യത്യസ്തമല്ല. കോഴിക്കോട്ടെ മോണോ റെയില്‍ പദ്ധതിയും കടലാസില്‍ തന്നെ കിടക്കുകയാണ്. കേരളത്തില്‍ നിന്ന് നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രപദ്ധതികളെല്ലാം ഈ കാലയളവില്‍ താളം തെറ്റി കിടക്കുകയാണ്. നടക്കാത്ത കാര്യങ്ങളെ കുറിച്ച് പരസ്യം നല്‍കിയ പണം ഉണ്ടായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പ്രഖ്യാപിച്ച തുകയെങ്കിലും പാവങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്നു.
deshabhimani news
Labels:
ഇടതുപക്ഷം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment