Saturday, June 9, 2012
കല്ലിടീലിന്റെ പെരുമഴക്കാലം
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൊടിപൊടിക്കാനുള്ള ആലോചനയിലാണ്. ഉദ്ഘാടനമാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏകമാര്ഗമെന്നറിയാം. പക്ഷെ അതിന് എന്തെങ്കിലും വേണ്ടേ?. വകുപ്പായ വകുപ്പുകളെ ഇളക്കിമറിച്ച് കിണഞ്ഞ് പരിശ്രമിച്ചു. മഷിയിട്ടു നോക്കി. നോ രക്ഷ. ഇനിയെന്താണെന്ന് ആലോചിക്കുമ്പോഴാണ് തലയ്ക്കു മുകളില്‍ ബള്‍ബ് തെളിഞ്ഞത്. നിര്‍മാണോദ്ഘാടനം തന്നെ പോംവഴി. അതാകുമ്പോള്‍ ജനത്തെ കാണിക്കാന്‍ ഒന്നും വേണ്ടല്ലോ. അവര്‍ക്ക് ആവോളം പ്രതീക്ഷ നല്കുകയുമാകാം.
ഇതിനായി ആദ്യവേദി തെരഞ്ഞെടുത്തത് മുഖ്യന്റെ നാട്ടില്‍. തുടര്‍ന്ന് നിരനിരയായി നിര്‍മാണോദ്ഘാടനങ്ങള്‍. കഴിഞ്ഞ ഒരു ദിവസം അഞ്ചു റോഡുകളുടെ നിര്‍മാണോദ്ഘാടനമാണ് അതിവേഗം ബഹുദൂരം ഓടിയെത്തി മുഖ്യന് നിര്‍വഹിച്ചത്. അടുത്തഘട്ടം ശനിയാഴ്ചയാണ്. മണിപ്പുഴ-കോടിമത നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. വൈകിട്ട് അഞ്ചിന് മണിപ്പുഴയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് ചടങ്ങ്. ഇതോടനുബന്ധിച്ചുള്ള സമ്മേളനം മന്ത്രി കെ എം മാണിയും ഉദ്ഘാടനം ചെയ്യും. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംസി റോഡ് വികസന പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വഹിക്കും. മന്ത്രിപ്പടയില്‍ ആഘോഷം കേമമാക്കും. ഞായറാഴ്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകയാണ് ഉദ്ഘാടനം. നിലവിലുള്ള റോഡ് നവീകരണമെന്ന പേരിലാണ് ചടങ്ങ്. കോട്ടയം പുളിമൂട് ജങ്ഷന്-കാരാപ്പുഴ-തിരുവാതുക്കല്‍-തിരുനക്കര റോഡ് നവീകരണ പദ്ധതിയെന്നാണ് പേര്. വൈകിട്ട് അഞ്ചിന് തിരുവാതുക്കല്‍ ജങ്ഷനിലാണ് ഉദ്ഘാടനപരിപാടി. വരുംദിവസങ്ങളിലും ഇതുപോലുള്ള ചടങ്ങുകള്‍ പ്രതീക്ഷിക്കാം.
deshabhimani 090612
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete