Tuesday, June 5, 2012
ഗണേഷ് കുമാര്‍ ആക്ഷേപിച്ചു; സുഗതകുമാരി ഇറങ്ങിപ്പോയി
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ നിന്ന് കവയത്രി സുഗതകുമാരി ഇറങ്ങിപ്പോയി. മന്ത്രി ഗണേഷ്കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി ഇറങ്ങിപ്പോയത്. സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതിവാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വൈകാതെ വലിച്ചുകീറുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ തോല് വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്വരെ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.
മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചല്ല താന്‍ പരിപാടിയില്‍ നിന്ന് നേരത്തെ പോയതെന്ന് സുഗതകുമാരി പറഞ്ഞു. തനിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാലാണ് പോയതെന്നും അവര്‍ പറഞ്ഞു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും സുഗതകുമാരി വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയണമെന്നുണ്ടായിരുന്നു. മന്ത്രി പറഞ്ഞതുപോലെ കപട പരിസ്ഥിതിവാദികളുണ്ടോ എന്ന് തനിക്കറിയില്ലെന്നും സുഗതകുമാരി പറഞ്ഞു.
deshabhimani 060612
Labels:
പരിസ്ഥിതി,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete