Tuesday, June 5, 2012
റഫീഖിന്റെ കസ്റ്റഡി ഒരാഴ്ചയായി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസും മാധ്യമങ്ങളും മുഖ്യപ്രതിയെന്ന് ആദ്യം വിശേഷിപ്പിച്ച പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖിന്റെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയില്ല. ഒരാഴ്ച മുമ്പാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ പാര്‍പ്പിച്ച് പൊലീസിന്റെ തിരക്കഥക്കൊപ്പിച്ച് മൊഴി സമ്പാദിക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ റഫീഖ് അന്വേഷണസംഘത്തിന് മുന്നില്‍ "ഹാജരായത്". വടകര കോടതിയില്‍ കീഴടങ്ങാനെത്തിയ റഫീഖിനെ പൊലീസ് കണ്ടിട്ടും അറസ്റ്റ്ചെയ്തില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ നേരിട്ടെത്തുകയായിരുന്നു. റഫീഖിനെ പ്രതിയാക്കിയാല്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇതുവരെ കെട്ടിപ്പൊക്കിയ കഥകള്‍ പൊളിയുമെന്ന ആശങ്കയാണ് ഭരണനേതൃത്വത്തിന്. കേസിലെ മുഖ്യ ആസൂത്രകനും പ്രതിയുമെന്നായിരുന്നു റഫീഖിനെ മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ വിശേഷിപ്പിച്ചത്. ഇയാളുടെ വിരലടയാളം വാഹനത്തില്‍നിന്ന് കണ്ടെത്തിയതായി മാതൃഭൂമി, മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വാര്‍ത്ത നല്‍കി. ഇയാള്‍ സിപിഐ എം അനുഭാവിയാണെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയാണെന്നും പ്രചരിപ്പിച്ചു. ഇരട്ടക്കൊലക്കേസ് പ്രതിയല്ലെന്ന് പൊലീസ് തന്നെ പിന്നീട് വെളിപ്പെടുത്തി. എന്‍ഡിഎഫ് ബന്ധമാണുള്ളതെന്ന് വ്യക്തമായതോടെ റഫീഖിനെ മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്.
സിപിഐ എം തലശേരി എസി ഓഫീസ് റെയ്ഡ് ചെയ്യാന്‍ ശ്രമം
തലശേരി: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ സിപിഐ എം തലശേരി ഏരിയാകമ്മിറ്റി ഓഫീസില്‍ കയറി തെളിവെടുക്കാനുള്ള പൊലീസ് ശ്രമം വിഫലമായി. ഓഫീസില്‍ കയറാന്‍ നേതാക്കള്‍ അനുവദിച്ചില്ല. തിങ്കളാഴ്ച പകല്‍ മൂന്നരയോടെയാണ് പ്രത്യേക അന്വേഷണസംഘം കുറ്റാരോപിതനായ പന്തക്കലിലെ സിജിത്തിനെയും കൂട്ടി തെളിവെടുപ്പിനെത്തിയത്. ജില്ലാകമ്മിറ്റി അംഗം എ എന്‍ ഷംസീര്‍, ഏരിയാകമ്മിറ്റി അംഗങ്ങളായ ടി പി ശ്രീധരന്‍, സി പി കുഞ്ഞിരാമന്‍, സി കെ രമേശന്‍, വാഴയില്‍ ശശി എന്നിവരും ഓഫീസ് ജീവനക്കാരുമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. പാര്‍ടിക്ക് ഒരുവിധ ബന്ധവുമില്ലാത്ത സംഭവമാണെന്നും ഓഫീസില്‍ കയറിയുള്ള തെളിവെടുപ്പ് അനുവദിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. പിന്നീട് ഗേറ്റും ഗ്രില്ലും അടച്ചു. തലശേരി സിഐ എം പി വിനോദിന്റെ നേതൃത്വത്തിലാണ് പൊലീസെത്തിയത്. 20 മിനിറ്റോളം റോഡില്‍ നിന്നശേഷം പൊലീസ് മടങ്ങി.
deshabhimani 050612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment